മണ്ണാര്‍ക്കാട് ഹര്‍ത്താല്‍: അക്രമങ്ങള്‍ തടയുന്നതില്‍ വീഴ്ചവരുത്തിയ പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
മണ്ണാര്‍ക്കാട് (www.evisionnews.co): യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മണ്ണാര്‍ക്കാട്ടെ സഫീറിന്റെ കൊലപാതകത്തെ തുടര്‍ന്ന് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിലുണ്ടായ അക്രമങ്ങള്‍ തടയുന്നതില്‍ വീഴ്ചയുണ്ടായെന്ന പരാതിയില്‍ കല്ലടിക്കോട് പൊലീസ് സ്റ്റേഷന്‍ എസ്‌ഐ സി. സുരേന്ദ്രന്‍ ഉള്‍പ്പെടെ അഞ്ചു പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എഎസ്‌ഐ പി.രാംദാസ്, സീനിയര്‍ സിപിഒ അബ്ദുള്‍ നാസര്‍, സിപിഒ മാരായ കെ.ഉല്ലാസ്, എം.ഹര്‍ഷാദ്, കെ.സനല്‍ എന്നിവരെയും ജില്ലാപൊലീസ് മേധാവി പ്രദീഷ്‌കുമാറാണു സസ്‌പെന്‍ഡ് ചെയ്തത്.
ഹര്‍ത്താലിനിടയിലുണ്ടായ അക്രമം തടയാന്‍ മുന്‍കരുതലായി കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലെത്തിച്ച മുസ്ലിം ലീഗ് പ്രാദേശിക നേതാവിനെ ഹര്‍ത്താല്‍ അനുകൂലികളുടെ സമ്മര്‍ദത്തെ തുടര്‍ന്നു നടപടി പൂര്‍ത്തിയാക്കാതെ വിട്ടയച്ചെന്നാണ് ആരോപണം. ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും അക്രമമുണ്ടായി. സ്റ്റേഷനില്‍ ലീഗ് നേതാവും സംഘവും ബഹളം വയ്ക്കുന്ന രംഗം ചിത്രീകരിച്ചു സര്‍ക്കാരിനെതിരെ പ്രചരിപ്പിക്കാനും പൊലീസ് നടപടി കാരണമായെന്നാണു വിലയിരുത്തല്‍.
Powered by Info News For You

Comments
Post a Comment