ഹൈക്കോടതി നിര്‍ദേശം: സ്ത്രീ യാത്രികരുടെ ആശങ്ക അകറ്റണം;ഷാഹിദ കമാല്‍
തിരുവനന്തപുരം:(www.kvartha.com 28/03/2018) കെ.എസ്.ആര്‍.ടി സി സൂപ്പര്‍ ക്ലാസ് ബസുകളില്‍ യാത്രക്കാരെ നിറുത്തി യാത്ര ചെയ്യികരുതെന്ന ഹൈക്കോടതി നിര്‍ദേശം രാത്രികാല സ്ത്രീ യാത്രക്കാരെ ഏറെ പ്രതി കൂലമായി ബാധിക്കുമെന്നതിനാല്‍ മോട്ടോര്‍ വെഹിക്കിള്‍ ചട്ടം അടിയന്തിരമായി പരിഷ്‌കരിച്ച് പ്രതിസന്ധി പരിഹരിക്കണമെന്ന് കേരള വനിത കമ്മീ ഷന്‍ അംഗം ഷാഹിദാ കമാല്‍ ആവശ്യപ്പെട്ടു.
ഐ.ടി മേഖലയില്‍ നിന്ന് ഉള്‍പ്പെടെയുള്ള വനിതാ ജീവനക്കാര്‍ രാത്രി കാലത്ത് സൂപ്പര്‍ ക്ലാസ് ബസുകളെ ആശ്രയിക്കുന്നു. ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുമ്പോള്‍ കൂടുതല്‍ സുരക്ഷ ഈ ബസുകളില്‍ നിന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഹൈക്കോടതി നിര്‍ദേശം ഈ വിഭാഗം വനിതകളെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ചട്ടങ്ങളില്‍ എത്രയും വേഗം ഭേദഗതി വരുത്തണമെന്ന് ഷാഹിദ കമാല്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, High Court, Shahida Kamal, KSRTC, Hight court statement about KSRTC service; woman should avoid the travelers' concerns; Shahida kamal
Powered by Info News For You

Comments
Post a Comment