വനിതാ എസ് ഐമാരുടെ ഭരണത്തില്‍ പോലീസ് സ്റ്റേഷനുകള്‍; കൗതുകത്തോടെ പരാതിക്കാരും പ്രതികളും
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.03.2018) വ്യാഴാഴ്ച വനിത ദിനത്തില്‍ കേരളത്തിലെ ഭൂരിഭാഗം പൊലീസ് സ്റ്റേഷനുകളും ഭരിച്ചത് വനിതകള്‍. ജില്ലയില്‍ മൂന്ന് പോലീസ് സ്റ്റേഷനുകളുടെ സമ്പൂര്‍ണ്ണ ഭരണം വനിതാ എസ്ഐമാര്‍ക്കായിരുന്നു. മറ്റിടങ്ങളില്‍ ജിഡി ചാര്‍ജും പാറാവും അടക്കം സുപ്രധാന സ്ഥാനങ്ങളിലും വനിതകള്‍ തന്നെയായിരുന്നു. അമ്പലത്തറ വനിതാ പോലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്പെക്ടറുടെ ചുമതല കാഞ്ഞങ്ങാട് കണ്‍ട്രോള്‍ റൂം എസ്ഐ ലീലക്കായിരുന്നു.
വ്യാഴാഴ്ച ഉച്ചവരെയും അമ്പലത്തറയില്‍ കേസുകളൊന്നും ചാര്‍ജ് ചെയ്യപ്പെട്ടിട്ടില്ല. വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട പരാതി ഇരുകൂട്ടരെയും വിളിച്ചുവരുത്തി എസ്ഐ ലീലയുടെ സാന്നിധ്യത്തില്‍ രമ്യമായി പരിഹരിച്ചു. കരിന്തളം നെല്ലിയടുക്കം സ്വദേശിനിയായ ലീല 1992ലാണ് പോലീസില്‍ ചേര്‍ന്നത്. അമ്പലത്തറയില്‍ ജിഡി ചാര്‍ജ് നീലേശ്വരം സ്റ്റേഷനിലെ ശാരദക്കും പാറാവ് ഡ്യൂട്ടി അമ്പലത്തറയിലെ തന്നെ സുപ്രഭയും ചന്ദ്രികയും കാസര്‍കോട് വനിതാ സെല്ലിലെ സ്മിതയും വഹിച്ചു. വനിതാ ഡെസ്‌കില്‍ ഹൊസ്ദുര്‍ഗിലെ ഷീമക്കായിരുന്നു ചുമതല. ചീമേനിയില്‍ എം എ ശാന്തയും, ബദിയടുക്കയില്‍ കാഞ്ഞങ്ങാട് കിഴക്കുംകരയിലെ എ വി ഓമനക്കുമായിരുന്നു സബ് ഇന്‍സ്പെക്ടറുടെ ചുമതല.
ഹൊസ്ദുര്‍ഗ് സ്റ്റേഷനില്‍ ജിഡി ചാര്‍ജ് വനിതാ സ്പെഷല്‍ സിവില്‍ പോലീസ് ഓഫീസര്‍ എം അനിതക്കായിരുന്നു. പാറാവ് ഡ്യൂട്ടിയില്‍ വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരായ എ ഹേമലത, സി ഷീന, കെ സി ഷീമ, വനിതാ ഹെല്‍പ് ഡെസ്‌കില്‍ എം വി പ്രീത, വയര്‍ലസില്‍ അനിലയും ചുമതല വഹിച്ചു. നീലേശ്വരം പോലീസ് സ്റ്റേഷനില്‍ ജിഡി ചാര്‍ജ് ചന്ദ്രികക്കും, പാറാവ് ചുമതല ഗീതക്കുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, police-station, Accuse, Top-Headlines, Women, Trending, Station charge for Women police officers in Women's Day
< !- START disable copy paste -->Keywords: Kasaragod, Kerala, news, police-station, Accuse, Top-Headlines, Women, Trending, Station charge for Women police officers in Women's Day
Powered by Info News For You

Comments
Post a Comment