സ്റ്റിയറിംഗ് പൊട്ടി നിയന്ത്രണംവിട്ട ബസ് സ്‌കൂട്ടറിനിടിച്ച് അപകടം: ദുരന്തമൊഴിവായി

 
കാഞ്ഞങ്ങാട് (www.evisionnews.co): ആവിക്കരയില്‍ സ്റ്റിയറിംഗ് പൊട്ടി നിയന്ത്രണംവിട്ട സ്വകാര്യ ബസ് സ്‌കൂട്ടറിനിടിച്ച് വന്‍ ദുരന്തമൊഴിവായി. ഞായറാഴ്ച ഉച്ചയ്ക്ക് 12മണി യോ ടെയാണ് സംഭവം. തൈക്കടപ്പുറത്തേക്ക് പോകുന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. സ്റ്റിയറിംഗ് പൊട്ടി നിയന്ത്രണംവിട്ട ബസ് ആവിക്കരയില്‍ റോഡിനരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ ബസിനടയിലേക്ക് പോയെങ്കിലും യാത്രക്കാരന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അമിതവേഗതയില്‍ ഓടിയ ബസിനെ നാട്ടുകാര്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?