ആരാധനാലയത്തിന് നേരെയുള്ള അതിക്രമം; ഗൂഢാലോചന നടന്നതായുള്ള പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ ഡി.ജി.പി ഐജിക്ക് നിര്‍ദേശം നല്‍കി
കാസര്‍കോട്: (www.kasargodvartha.com 21.03.2018) ചൂരിയില്‍ ആരാധനാലയ കോമ്പൗണ്ടിനകത്ത് കയറി അക്രമം നടത്തി സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ച സംഭവത്തിലെ ഗൂഡാലോചനയെക്കുറിച്ച് ഉടന്‍ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരുമെന്ന് ഡി.ജി.പി ലോകനാഥ് ബെഹ്‌റ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എക്കും, യൂത്ത് ലീഗ് നേതാക്കള്‍ക്കും ഉറപ്പ് നല്‍കി. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കണ്ണൂര്‍ ഐ ജിയെ ചുമതലപ്പെടുത്തിയതായും ഡി.ജി.പി പറഞ്ഞു.
കൊലക്കേസ് പ്രതി അടക്കമുള്ളവര്‍ ആരാധനാലയ കോമ്പൗണ്ടിനകത്ത് കയറി സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമത്തെക്കുറിച്ച് ഊര്‍ജ്ജിതമായ അന്വേഷണം നടത്തണമെന്നും, ആരാധനാലയം അക്രമിക്കാന്‍ പറഞ്ഞയച്ചവരെ കൂടി നിയമത്തിന്റെ മുമ്പില്‍ കൊണ്ട് വരണമെന്നാവശ്യപ്പെട്ടും മുസ്ലിം യൂത്ത് ലീഗ് ചൂരി ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.ജി.പിക്ക് നേരിട്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് ഡോ. എം.കെ മുനീര്‍, എന്നിവരെയും നേരിട്ട് കണ്ട് യൂത്ത് ലീഗ് നേതാക്കള്‍ പരാതി നല്‍കി.
ആരാധനാലയ പരിസരത്ത് പോലീസ് സ്ഥാപിച്ച സി.സി.ടി.വി ക്യാമറകള്‍ തിരിച്ച് വെച്ചതിന് ശേഷമാണ് രാത്രി ഒന്നര മണിയോടെ അക്രമികള്‍ കോമ്പൗണ്ടിനകത്ത് കയറിയതെന്നും, ആരാദനാലയത്തില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകള്‍ കണ്ടപ്പോള്‍ അക്രമികള്‍ മൊബൈല്‍ ഫോണിലൂടെ ആരെയോ വിളിച്ച് സംസാരിക്കുന്നത് വ്യക്തമാക്കുന്നത് ഒരു ഗൂഡാലോചനയുടെ ഭാഗമായിട്ടാണ് ഇത് നടന്നതെന്നും യൂത്ത് ലീഗ് നേതാക്കള്‍ പരാതിയില്‍ പറഞ്ഞു.
കാസര്‍കോട് വലിയ രീതിയിലുള്ള സംഘര്‍ഷത്തിന് കാരണമാകുമായിരുന്ന ഈ സംഭവത്തില്‍ പോലീസ് ആദ്യം നിസാര വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തതിനെ കുറിച്ചും അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, മണ്ഡലം പ്രസിഡണ്ട് സഹീര്‍ ആസിഫ്, വൈസ് പ്രസിഡണ്ട് ഇഖ്ബാല്‍ ചൂരി, ശാഖാ നേതാക്കളായ മുഹമ്മദ് കുഞ്ഞി, ജുനൈദ് ചൂരി, സൈനുദ്ദീന്‍ ചൂരി എന്നിവരാണ് പരാതി നല്‍കിയത്.
Related News:
ആരാധനാലയം ആക്രമിക്കാന്‍ സംഘം പുറപ്പെട്ടത് മുഖ്യപ്രതിയുടെ വീട്ടിലെ ജന്മദിനാഘോഷ പരിപാടിക്ക് ശേഷം

നാലംഗ സംഘം എത്തിയത് ആരാധനാലയം ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെ; മുഖ്യപ്രതിയായ കൊലക്കേസ് പ്രതിയുള്‍പെടെ നാലു പേര്‍ അറസ്റ്റില്‍, പ്രതികളില്‍ മൂന്ന് പേര്‍ കൗമാരക്കാര്‍
Keywords: Kasaragod, Kerala, news, Youth League, complaint, N.A.Nellikunnu, MLA, Top-Headlines, Attack against shrine; Youth league complaint lodged
< !- START disable copy paste -->
ആരാധനാലയത്തിനു മുന്നിലെ തോരണങ്ങള്‍ നശിപ്പിച്ചതിന്റെ പേരില്‍ പ്രകടനത്തിന് തുനിഞ്ഞ എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു; പോലീസ് സ്‌റ്റേഷനിലും മുദ്രാവാക്യം
ആരാധനാലയത്തിന് മുന്നില്‍ സ്ഥാപിച്ച കൊടിതോരണങ്ങളും ഫ്‌ളക്‌സുകളും ഇരുട്ടിന്റെ മറവില്‍ നശിപ്പിച്ചു; പ്രതികള്‍ സിസിടിവിയില്‍ കുടുങ്ങി, 4 പേര്‍ക്കെതിരെ കേസ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Youth League, complaint, N.A.Nellikunnu, MLA, Top-Headlines, Attack against shrine; Youth league complaint lodged
Powered by Info News For You

Comments
Post a Comment