ഭര്‍ത്താവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ യുവതി കൈക്കുഞ്ഞിനെ നടപ്പാതയില്‍ ഇരുത്തി കായലില്‍ ചാടി ആത്മഹത്യ ചെയ്തു

കുമ്പളം: (www.kvartha.com 10.03.2018) ഭര്‍ത്താവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ യുവതി കൈക്കുഞ്ഞിനെ നടപ്പാതയില്‍ ഇരുത്തി കായലില്‍ ചാടി ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം കൈതപ്പുഴക്കായലില്‍ ചാടി ആണ് യുവതി ആത്മഹത്യ ചെയ്തത്. വയലാര്‍ നാഗംകുളങ്ങര പടിഞ്ഞാറെ പൂപ്പള്ളി വീട്ടില്‍ സെബാസ്റ്റ്യന്റെ ഭാര്യ വിനീഷ (32)യാണ് ആത്മഹത്യ ചെയ്തത്. മരടിലുള്ള വിനീഷയുടെ വീട്ടിലേക്കു ഭര്‍ത്താവും കുഞ്ഞുമൊത്തു ബൈക്കില്‍ പോകുമ്പോള്‍ കുമ്പളം അരൂര്‍ പാലത്തില്‍ വ്യാഴാഴ്ച വൈകിട്ട് അഞ്ചരമണിയോടെയാണ് സംഭവം.

അരൂര്‍ കുമ്പളം പുതിയ പാലത്തിന്റെ ഏകദേശം മധ്യഭാഗത്തെത്തിയതോടെ ഭര്‍ത്താവിനോട് ബൈക്ക് നിര്‍ത്താനാവശ്യപ്പെട്ട വിനീഷ കയ്യിലിരുന്ന ആറു മാസം പ്രായമുളള ആണ്‍കുഞ്ഞിനെ ഫുട്പാത്തിലിരുത്തി കായലിലേക്കു എടുത്തുചാടുകയായിരുന്നു. പാലത്തിന്റെ നടപ്പാതയില്‍ വച്ച് ഭര്‍ത്താവ് നോക്കി നില്‍ക്കെയാണ് സംഭവം. സെബാസ്റ്റ്യന്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസും മത്സ്യത്തൊഴിലാളികളും മുങ്ങല്‍ വിദഗ്ധരും ഉടന്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

Woman Commits Suicide By Jumping Into river, Suicide, River, News, Local-News, Husband, Family, Child, Police, Fishermen, Dead Body, Complaint, Kerala

തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ എട്ടരമണിയോടെ അരൂര്‍ മുക്കത്ത് അടിഞ്ഞ മൃതദേഹം പോലീസെത്തി മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വിട്ടു കൊടുത്ത വിനീഷയുടെ മൃതദേഹം സംസ്‌കരിച്ചു.

കുടുംബ വഴക്കിനെത്തുടര്‍ന്നാണു വിനീത കായലില്‍ ചാടിയതെന്നും ഇതുസംബന്ധിച്ച് പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും പനങ്ങാട് പോലീസ് പറഞ്ഞു. പത്തു വര്‍ഷം മുന്‍പായിരുന്നു ഇവരുെട വിവാഹം. മൂന്ന് ആണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്. മൂത്ത കുട്ടി മൂന്നാം ക്ലാസിലും രണ്ടാമത്തെയാള്‍ എല്‍കെജിയിലും പഠിക്കുന്നു.

Keywords: Woman Commits Suicide By Jumping Into river, Suicide, River, News, Local-News, Husband, Family, Child, Police, Fishermen, Dead Body, Complaint, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?