പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന്റെ പേരില്‍ കാമുകന്റെ സഹോദരനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ നാലു പേരും പിടിയില്‍; സഹോദരനെ പോലീസ് മോചിപ്പിച്ചു

വെള്ളരിക്കുണ്ട്: (www.kasargodvartha.com 13.03.2018) കോളജ് വിദ്യാര്‍ത്ഥിനിയായ 18 കാരിയെ ഓട്ടോഡ്രൈവര്‍ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവറുടെ സഹോദരനായ പൂവില്‍പനക്കാരനെ ബൊലേറോ കാറില്‍ തട്ടിക്കൊണ്ടുപോയ സംഘത്തിലെ നാലു പേര്‍ പോലീസ് പിടിയിലായി. പെണ്‍കുട്ടിയുടെ പിതൃസഹദോരന്റെ മകനായ കനകപ്പള്ളിയിലെ ബിജു (35), ചുള്ളിയിലെ സനോജ് (37), ഷൈന്‍ ജോര്‍ജ് (36) ഡ്രൈവര്‍ വിനീഷ് (30) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

ഇവര്‍ തട്ടിക്കൊണ്ടുപോയ ഓട്ടോഡ്രൈവറുടെ സഹോദരനെ പാണത്തൂരില്‍ വെച്ചാണ് പോലീസ് കണ്ടെത്തി തടങ്കലില്‍ നിന്നും മോചിപ്പിച്ചത്. അറസ്റ്റിലായ പ്രതികളെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. വെള്ളരിക്കുണ്ട് എം സുനില്‍ കുമാര്‍, എസ് ഐ ടി.കെ മുകുന്ദന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികള്‍ക്കു വേണ്ടി അന്വേഷണം നടത്തിയത്. കനകപ്പള്ളിയിലെ സോനതോമസിനെ (18)യാണ് ഓട്ടോഡ്രൈവറായ ജിജോ തിങ്കളാഴ്ച രാവിലെ തട്ടിക്കൊണ്ടുപോയത്. വൈകിട്ട് പെണ്‍കുട്ടി വീട്ടിലെത്താത്തതിനെ തുടര്‍ന്നാണ് കാമുകനായ ജിജോയ്‌ക്കൊപ്പം പോയതായി കണ്ടെത്തിയത്. ഇതുസംബന്ധിച്ച് വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ജിജോയുടെ സഹോദരനായ ജിസ് ജോസഫിനെ ചാമക്കാലില്‍ വെച്ച് ബൊലേറോ കാറില്‍ പിന്തുടര്‍ന്നെത്തിയ നാലംഗ സംഘം തിങ്കളാഴ്ച രാത്രി 8.30 മണിയോടെ തട്ടിക്കൊണ്ടുപോയത്.


ഇതുസംബന്ധിച്ച് ജിസ് ജോസഫിന്റെ ബന്ധുക്കളുടെ പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു. ബിജുവിന്റെ സുഹൃത്തക്കളായ സനോജിനെയും ഷൈന്‍ ജോര്‍ജിനെയും പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ജിസ് ജോസഫ് പാണത്തൂരിലെ രഹസ്യ താവളത്തിലുള്ളതായി പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് രാജപുരം പോലീസിന്റെ സഹായത്തോടെ ജിസ് ജോസഫിനെ മോചിപ്പിക്കുകയും ബിജുവിനെയും വിനീഷിനെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

കര്‍ണാടകയിലേക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് സംഘത്തെ പോലീസ് പിടികൂടിയത്. പ്രതികള്‍ സഞ്ചരിച്ച കെഎല്‍ 14 എല്‍ 1999 നമ്പര്‍ ബൊലേറോ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Police, Vellarikundu, arrest, Police, Top-Headlines, Kidnap; 4 arrested
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?