നീന്തല്‍ ചാംപ്യന്‍ഷിപ്പിനിടെ രഹസ്യമായി വനിതാ നീന്തല്‍ താരങ്ങളുടെ വിഡിയോ പകര്‍ത്തി; അര്‍ജുന പുരസ്‌കാര ജേതാവിന് സസ്‌പെന്‍ഷന്‍

ബംഗളൂരു: (www.kvartha.com 01.03.2018) നീന്തല്‍ ചാംപ്യന്‍ഷിപ്പിനിടെ രഹസ്യമായി വനിതാ നീന്തല്‍ താരങ്ങളുടെ വിഡിയോ പകര്‍ത്തിയ സംഭവത്തില്‍ അര്‍ജുന പുരസ്‌കാര ജേതാവായ പാരാ നീന്തല്‍താരം പ്രശാന്ത കര്‍മാകറിനു സസ്‌പെന്‍ഷന്‍. പാരാലിംപിക് കമ്മിറ്റി ഓഫ് ഇന്ത്യയാണു (പിസിഐ) പ്രശാന്ത കര്‍മാകറിനെ സസ്‌പെന്‍ഡ് ചെയ്തത്. മൂന്നു വര്‍ഷത്തേക്കാണു സസ്‌പെന്‍ഷന്‍. ലോക പാരാ നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുകയും മെഡല്‍ സ്വന്തമാക്കുകയും ചെയ്ത ആദ്യ നീന്തല്‍ താരമാണു കര്‍മാകര്‍.

2016ലെ റിയോ പാരാലിംപിക്‌സില്‍ ഇന്ത്യന്‍ നീന്തല്‍ പരിശീലകനുമായിരുന്നു ഈ മുപ്പത്തിയേഴുകാരന്‍. അര്‍ജുന അവാര്‍ഡിനു പുറമെ മേജര്‍ ധ്യാന്‍ചന്ദ് അവാര്‍ഡ് (2015), ഭീം അവാര്‍ഡ് (2014), 2009ലും 2011ലും മികച്ച നീന്തല്‍ താരം തുടങ്ങിയ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. 2017 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ മൂന്നു വരെ ജയ്പുരില്‍ നടന്ന ദേശീയ പാരാ നീന്തല്‍ ചാംപ്യന്‍ഷിപ്പിനിടെയാണ് വിവാദ സംഭവം ഉണ്ടായത്.

Para-swimmer Prasanta Karmakar suspended on charges of recording videos of female swimmers, Bangalore, News, Sports, Suspension, Award, Controversy, Complaint, Crime, Criminal Case, Police, National

ഇതുമായി ബന്ധപ്പെട്ടു രേഖാമൂലം പരാതി ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണു നടപടിയെടുക്കുന്നതെന്നു പിസിഐ പ്രസ്താവനയില്‍ അറിയിച്ചു.

തന്റെ സഹായികളിലൊരാള്‍ക്കു ക്യാമറ നല്‍കി വനിതാ നീന്തല്‍ താരങ്ങളുടെ വിഡിയോ പകര്‍ത്താന്‍ കര്‍മാകര്‍ നിര്‍ദേശിച്ചെന്നാണ് ആരോപണം. വിഡിയോ പകര്‍ത്തുന്നതു തടയാന്‍ ശ്രമിച്ച വനിതാ നീന്തല്‍ താരങ്ങളുടെ മാതാപിതാക്കളോട് ഇയാള്‍ തട്ടിക്കയറാന്‍ ശ്രമിച്ചെന്നും പരാതിയുണ്ട്. പിന്നീട് പിസിഐ നടത്തിയ തെളിവെടുപ്പില്‍ കര്‍മാകറിന്റെ നിര്‍ദേശപ്രകാരമാണു വിഡിയോ ചിത്രീകരിച്ചതെന്നു സഹായി വെളിപ്പെടുത്തിയിരുന്നു.

നീന്തല്‍ താരങ്ങളുടെ മാതാപിതാക്കള്‍ ഇടപെട്ടതോടെ സഹായി ചിത്രീകരണം നിര്‍ത്തിയെങ്കിലും പിന്നീട് കര്‍മാകര്‍ നേരിട്ട് വിഡിയോ പകര്‍ത്തിയതായും പരാതിയുണ്ട്. ഇതിനെതിരെ താരങ്ങളും മാതാപിതാക്കളും പ്രതികരിച്ചെങ്കിലും ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ഇയാള്‍ വിസമ്മതിച്ചു. ഇതോടെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് ഇയാളെ അറസ്റ്റ് ചെയ്‌തെങ്കിലും വിഡിയോ ഡിലീറ്റ് ചെയ്യാമെന്നും ഇത്തരം നടപടി മേലില്‍ ഉണ്ടാകില്ലെന്നും ഉറപ്പുനല്‍കിയതിനെ തുടര്‍ന്നു വിട്ടയയ്ക്കുകയായിരുന്നു.

Keywords: Para-swimmer Prasanta Karmakar suspended on charges of recording videos of female swimmers, Bangalore, News, Sports, Suspension, Award, Controversy, Complaint, Crime, Criminal Case, Police, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?