നൗഫല്‍ വധം;ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പോലീസില്‍ കീഴടങ്ങി
പയ്യന്നൂര്‍:(www.kvartha.com 26/03/2018) പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കണ്ണൂര്‍ താഴെചൊവ്വ തിലാന്നൂരിലെ നൗഫലിന്റെ(40) മരണത്തിനിടയാക്കിയ മര്‍ദ്ദനത്തില്‍ പോലീസ് തേടിക്കൊണ്ടിരിക്കുന്ന ചെറുവത്തൂരിലെ കാര്‍പന്റര്‍ തൊഴിലാളി പി.പ്രകാശന്‍(42)പോലീസില്‍ കീഴടങ്ങി. തിങ്കളാഴ്ച്ച രാവിലെ പത്തരയോടെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഇന്‍സ്‌പെ്കടര്‍ എസ്എച്ച്ഒ എം.പി.ആസാദിന് മുന്നിലാണ് ഇയാള്‍ കീഴടങ്ങിയത്.
കഴിഞ്ഞ ഡിസംബര്‍ എട്ടിന് വൈകുന്നേരം 4.30 ഓടെയാണ് മര്‍ദ്ദനമേറ്റ പരിക്കുകളോടെ നൗഫലിനെ ചെറുവത്തൂരിലെ ഓട്ടോ ഡ്രൈവര്‍ കണ്ടത്. മരിക്കുന്നതിന് മുമ്പ് ചെറുവത്തൂരില്‍നിന്നും നൗഫലിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പോലീസ് കണ്ടെത്തിയ മൂന്നംഗ സംഘത്തെ ചോദ്യം ചെയ്തതോടെയാണ് മര്‍ദ്ദനത്തിന് പിന്നില്‍ പ്രകാശനാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. പ്രകാശനാണ് നൗഫലിനെ മര്‍ദ്ദിച്ചതെന്ന് മറ്റുരണ്ടുപേരും സമീപത്തെ ഹോട്ടലുടമയും പോലീസിന് മൊഴി കൊടുത്തിരുന്നു. ഇതോടെ പ്രകാശനെ പിടികൂടുന്നതിനായി പോലീസ് ഇയാളുടെ വീട്ടിലെത്തുമ്പോഴേക്കും ഇയാള്‍ സ്ഥലംവിട്ടിരുന്നു.
ഇതിനിടയിലാണ് ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ഹൈക്കോടതി ആവശ്യപ്പെട്ട പ്രകാരം പയ്യന്നൂര്‍ പോലീസ് കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പിച്ചതിനെ തുടര്‍ന്ന് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രകാശന്‍ കീഴടങ്ങിയത്.
മന:പൂര്‍വ്വമുള്ള കൊലപാതകമല്ല ഉണ്ടായതെന്ന് പോലീസ് നേരത്തെ മനസ്സിലാക്കിയിരുന്നു. മര്‍ദ്ദനമേറ്റ പരിക്കുകളോടെ കണ്ണൂരെന്ന് തെറ്റിദ്ധരിച്ച് നൗഫല്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുകയും ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനിലെ പാര്‍സല്‍ ഗേറ്റിനരികില്‍ മരിക്കുകയുമായിരുന്നു. ഡിസംബര്‍ ഒമ്പതിന് രാവിലെയാണ് നൗഫലിനെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ മരിച്ച നിലയില്‍ കാണുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Payyannur, Kerala, Murder case, Accused, Surrender, Police, Court, Railway station,Noufal murder case: absconding accused surrender before police

Powered by Info News For You

Comments
Post a Comment