കരിവെള്ളൂരില്‍ എടിഎം തകര്‍ത്ത് കവര്‍ച്ചാശ്രമം

കരിവെള്ളൂര്‍:(www.kvartha.com 27/03/2018) കരിവെള്ളൂര്‍ നഗരമധ്യത്തിലെ എടിഎം തകര്‍ത്ത് കവര്‍ച്ചാശ്രമം. കരിവെള്ളൂരിലെ എസ്ബിഐയുടെ എടിഎം ആണ് തകര്‍ത്തത്. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. ചൊവ്വാഴ്ച രാവിലെ പത്തോടെ പണമെടുക്കാനെത്തിയവരാണ് എടിഎം തകര്‍ത്തതായി കണ്ട് ബാങ്ക് അധികൃതരെ വിവരമറിയിച്ചത്.

കരിയും പുകയും പിടിച്ചിരിക്കുന്നതിനാല്‍ ഗ്യാസ് കട്ടറുപയോഗിച്ചാണ് എടിഎം തകര്‍ത്തതെന്നാണ് നിഗമനം. വിവരമറിഞ്ഞെത്തിയ പയ്യന്നൂര്‍ പോലീസ് ഊര്‍ജിതമായ അന്വേഷണമാണ് നടത്തുന്നത്.പണം നഷ്ടപെട്ടിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. കണ്ണൂരില്‍ നിന്നുള്ള വിരലടയാള വിദഗ്ദര്‍ സ്ഥലത്തെത്തി പരിശോധന നടത്തി വരുന്നു. ഇവരുടെ പരിശോധനകള്‍ക്ക് ശേഷം പോലീസ് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തും.

News, Kannur, ATM, Theft, Police, Investigates,Theft attempt in ATM counter


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kannur, ATM, Theft, Police, Investigates,  Theft attempt in ATM counter


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?