മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ലീഗ് സമ്മേളനം: യുവജന സംഗമം നടത്തി
മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): മുസ്‌ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് സമ്മേളനത്തിന്റെ ഭാഗമായി കോട്ടക്കുന്നില്‍ സംഘടിപ്പിച്ച യുവജന സംഗമം കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. വിവിധ വാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മുജീബ് കമ്പാര്‍ അധ്യക്ഷത വഹിച്ചു. എ.കെ.എം അഷറഫ്, ബഷീര്‍ വെള്ളിക്കോത്ത്, ഡോ. സുലൈമാന്‍ മേല്‍പത്തൂര്‍ പ്രഭാഷണം നടത്തി. ജീലാനി കല്ലങ്കൈ സ്വാഗതം പറഞ്ഞു.
മുസ്്‌ലിം ലീഗ് ജില്ലാ സെക്രട്ടറി പി.എം മുനീര്‍ ഹാജി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍, പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് കെ.ബി കുഞ്ഞാമു, ജനറല്‍ സെക്രട്ടറി കെ.എ അബ്ദുല്ലക്കുഞ്ഞി, ട്രഷറര്‍ എസ് പി.സലാഹുദ്ദീന്‍, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എം എ നജീബ്, മണ്ഡലം ട്രഷറര്‍ സലിം അക്കര ആശംസകള്‍ നേര്‍ന്നു. യൂത്ത് ലീഗ് ട്രഷറര്‍ എസ്.എം. റഫീഖ് കോട്ടക്കുന്ന് നന്ദി പറഞ്ഞു
Powered by Info News For You

Comments
Post a Comment