ഒരു വിഭാഗം പെട്രോള്‍ പമ്പുടമകള്‍ നടത്തുന്ന സമരം ആരംഭിച്ചു

തിരുവനന്തപുരം: (www.kvartha.com 26.03.2018) സംസ്ഥാനത്ത് ഒരു വിഭാഗം പെട്രോള്‍ പമ്പുടമകള്‍ നടത്തുന്ന സമരം ആരംഭിച്ചു. പെട്രോള്‍ പമ്പുകള്‍ക്ക് നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളില്‍ നടപടിയെടുക്കുന്നില്ലെന്നാരോപിച്ചാണ് ഒരു വിഭാഗം പെട്രോള്‍ പമ്പുടമകള്‍ തിങ്കളാഴ്ച രാവിലെ ആറ് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ പമ്പുകള്‍ അടച്ചിടുന്നത്. എന്നാല്‍ കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ പെട്രോള്‍ പമ്പുകള്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല.

ആള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷനാണ് സമരം നടത്തുന്നത്. അതേസമയം, കേരള സ്‌റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍ സമരത്തില്‍ പങ്കെടുക്കാത്തതിനാല്‍ ഇന്ധന വിതരണത്തെ കാര്യമായി ബാധിച്ചിട്ടില്ല.

 Petrol Pumps To Remain Shut During Day Time Till 1 PM, Thiruvananthapuram, News, Trending, Strike, Malappuram, Kannur, Attack, Protection, Business, Kerala

ആക്രമണങ്ങള്‍ പതിവായതോടെ പമ്പുകളില്‍ രാത്രി ജോലി ചെയ്യാന്‍ ആളെ കിട്ടുന്നില്ല. ബാങ്കുകള്‍ കാഷ് ഡെപ്പോസിറ്റ് മെഷീനുകള്‍ പമ്പുകള്‍ക്ക് സമീപത്ത് സ്ഥാപിക്കുകയോ രാത്രികാലങ്ങളിലെ വിറ്റുവരവ് നിക്ഷേപിക്കാന്‍ മറ്റ് സൗകര്യം ഒരുക്കുകയോ ചെയ്യണം. പമ്പുകള്‍ക്കു മതിയായ സംരക്ഷണം നല്‍കുന്ന നിയമനിര്‍മ്മാണത്തിന് ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Petrol Pumps To Remain Shut During Day Time Till 1 PM, Thiruvananthapuram, News, Trending, Strike, Malappuram, Kannur, Attack, Protection, Business, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?