തൊഗാഡിയയെ വധിക്കാന്‍ ശ്രമം; കാറില്‍ ട്രക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
ഗുജറാത്ത്: (www.kvartha.com 07.03.2018) വിശ്വഹിന്ദുപരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയയെ വധിക്കാന്‍ ശ്രമം. സഞ്ചരിച്ചിരുന്ന കാറിന് നേരെ ട്രക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. സൂറത്തിനടുത്തുവെച്ചാണ് സംഭവം നടന്നത്. തനിക്കുനേരെ നടന്നത് വധശ്രമമാണെന്നും ബുള്ളറ്റ് പ്രൂഫ് കാറായതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നും സംഭവത്തിനുശേഷം തൊഗാഡിയ പ്രതികരിച്ചു.

സെഡ് പ്ലസ് സുരക്ഷയുള്ള തനിക്ക് പോലീസ് എസ്‌കോര്‍ട്ട് നല്‍കിയിരുന്നില്ലെന്നും യാത്രയെ കുറിച്ച് സൂറത്ത് പോലീസിന് മുന്‍കൂട്ടി വിവരം നല്‍കിയിരുന്നതായും തൊഗാഡിയ വ്യക്തമാക്കി. വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഭരണാധികാരികള്‍ക്കുമെതിരെ നടപടി എടുക്കണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു. ഭാരം കയറ്റിവന്ന ട്രക്ക് ഇടിച്ചാണ് തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചതെന്നും തൊഗാഡിയ കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gujarat, National, Politics, Vishwa Hindu Parishad leader Pravin Togadia had a close shave on Wednesday when his car was hit by a truck near Surat.
< !- START disable copy paste -->Keywords: Gujarat, National, Politics, Vishwa Hindu Parishad leader Pravin Togadia had a close shave on Wednesday when his car was hit by a truck near Surat.
Powered by Info News For You

Comments
Post a Comment