പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ മത്സ്യത്തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

നീലേശ്വരം: (www.kasargodvartha.com 15.03.2018) വറുതി മാറ്റാന്‍ പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ മത്സ്യ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു. നീലേശ്വരം തൈക്കടപ്പുറം അഴിത്തല പാറയില്‍ ഹൗസിലെ പി. ഷാജനാണ് (40) കഴുത്തില്‍ പൊള്ളലേറ്റത്. ആഴക്കടല്‍ മല്‍സ്യത്തൊഴിലാളിയായ ഷാജന്‍ കടലില്‍ പോകുന്നതില്‍ നിയന്ത്രണമുള്ളതിനാല്‍ പുഴയില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കാന്‍ പോയതായിരുന്നു.

Kasaragod, Kerala, News, Sun-burn, Fisherman, Nileshwaram, Natives, Hospital, Treatment, Injured, Fisherman injured after sun-burn.

അഴിത്തല അഴിമുഖത്തിനു സമീപം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ പുഴയില്‍ ചൂണ്ടയിടുന്നതിനിടെയാണ് ഷാജന് സൂര്യാഘാതമേറ്റത്. കഴുത്തിനും പുറത്തും പൊള്ളലേറ്റ ഷാജന്‍ പുഴയരികില്‍ കുഴഞ്ഞു വീഴുകയായിരുന്നു. നാട്ടുകാരും ആരോഗ്യ വകുപ്പും ചേര്‍ന്ന് ഇദ്ദേഹത്തെ നീലേശ്വരം താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഷാജന് ചികില്‍സ നല്‍കിയെങ്കിലും പൊള്ളിയ ഭാഗത്ത് കുമിളയുണ്ടായി. ഷാജന്‍ ചികിത്സയിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Sun-burn, Fisherman, Nileshwaram, Natives, Hospital, Treatment, Injured, Fisherman injured after sun-burn.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?