കേരളത്തിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ പ്രവാസികളുടെ വിയര്‍പ്പാണെന്ന് തുറന്നുപറയാതെ നാം നീതിബോധമുള്ളവരാകില്ല: അബ്ദുസമദ് സമദാനി


കാസര്‍കോട്: (www.kvartha.com 29.03.2018) കേരളത്തിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ പ്രവാസികളുടെ വിയര്‍പ്പാണെന്ന് തുറന്നുപറയാതെ നാം നീതിബോധമുള്ളവരാകില്ലെന്ന് മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി അബ്ദുസമദ് സമദാനി പറഞ്ഞു. ഖത്തര്‍ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി ഏര്‍പെടുത്തിയ ടി. ഉബൈദ് സ്മാരക പുരസ്‌കാരം മാധ്യമ രംഗത്തും പ്രഭാഷണ രംഗത്തും ഉയര്‍ന്ന ഇടംകണ്ടെത്തിയ ചന്ദ്രിക മുന്‍ കാസര്‍കോട് ബ്യൂറോ ചീഫ് റഹ് മാന്‍ തായലങ്ങാടിക്കും ജീവകാരുണ്യ രംഗത്തെ അനുപമ വ്യക്തിത്വം കാഞ്ഞങ്ങാട്ടെ ഗംഗന്‍ കെ. മൂവാരികുണ്ടിനും സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാല്‍നൂറ്റാണ്ടുകാലത്തെ കേരളത്തിന്റെ വളര്‍ച്ചക്കുപിന്നില്‍ പ്രവാസികളുടെ കരങ്ങളാണുള്ളത്. ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങളിലും ഭൗതിക സാഹചര്യങ്ങളുടെ വികസനത്തിലും കെ.എം.സി.സിയുടെ പങ്ക് ഇതില്‍ പ്രകടമാണ്. പാര്‍ക്കാന്‍ നല്ല വീടായും പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായമായും അശരണര്‍ക്ക് ആശ്വാസമായും നിരാലംബര്‍ക്ക് ആലംബമായും എല്ലാം സമൂഹത്തെ ആന്തരികമായും ബാഹ്യമായും മാറ്റിത്തീര്‍ത്ത വല്ലാത്തൊരു ഇളംകാറ്റാണ് കെ.എം.സി.സിയിലൂടെ കേരളക്കര അനുഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ എന്നല്ല രാജ്യത്തെ തന്നെ ഒരു വലിയ സാമ്പത്തിക പിന്‍ബലമായി, അതിലേറെ സ്നേഹത്തിന്റെ പിന്‍ബലമാണ് കെ.എം.സി.സിയുടെ പ്രവര്‍ത്തനം. കെ.എം.സി.സിയോളം ബഹുജന ശക്തിയുള്ള സംഘടന പ്രവാസികള്‍ക്ക് വേറെയില്ല. അതാണ് കെ.എം.സി.സിയെയും അതിന്റെ പ്രവര്‍ത്തനത്തെയും വ്യത്യസ്തമാക്കുന്നതെന്നും അബ്ദുസമദ് സമദാനി പ്രശംസിച്ചു. കാസര്‍കോടിന്റെ സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായ റഹ് മാന്‍ തായലങ്ങാടിക്കും ജീവകാരുണ്യമേഖലയില്‍ ഒരു പ്രസ്ഥാനം കണക്കെ ജ്വലിച്ചുനില്‍ക്കുന്ന ഗംഗന്‍ മൂവാരിക്കുണ്ടിനും ആദരിക്കാന്‍ മുന്നോട്ടുവന്നത് കെ.എം.സി.സിയുടെ ബഹുമതിയെ ഒന്നുകൂടി വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പുരസ്‌കാര ദാന ചടങ്ങ് മുസ്്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഖത്തര്‍ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് ലുഖ്മാനുല്‍ ഹക്കീം തളങ്കര അധ്യക്ഷത വഹിച്ചു. നാസര്‍ കൈതക്കാട് സ്വാഗതം പറഞ്ഞു. പുരസ്‌കാരത്തിന് അര്‍ഹരായ റഹ്് മാന്‍ തായലങ്ങാടിയെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.പി കുഞ്ഞിമൂസയും ഗംഗന്‍ കെ. മുവാരികുണ്ടിനെ പ്രസ് ക്ലബ് പ്രസിഡണ്ട് ടി.എ ഷാഫിയും പരിചയപ്പെടുത്തി.

മുസ്്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി, ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ ്മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ ടി.ഇ അബ്ദുല്ല, അസീസ് മരിക്ക, കെ. മുഹമ്മദ് കുഞ്ഞി, വി.പി അബ്ദുല്‍ ഖാദര്‍, മുസ ബി. ചെര്‍ക്കള, ഖത്തര്‍ കെ.എം.സി.സി സീനിയര്‍ നേതാവ് എം.പി ഷാഫി ഹാജി, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, എ.എം കടവത്ത്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, അഡ്വ. എം.ടി.പി കരീം, ടി.കെ പൂക്കോയ തങ്ങള്‍, മുട്ടം മഹ് മൂദ്, ഖത്തര്‍ സാലിഹ് ഹാജി, കെ.എസ് അബ്ദുല്ല ഉദുമ, കുഞ്ഞഹമ്മദ് പുഞ്ചാവി, എ.എ അബ്ദുര്‍ റഹ് മാന്‍, ഖാദര്‍ ഹാജി ചെങ്കള, നഗരസഭ ചെയര്‍പേഴ്സണ്‍ ബീഫാത്വിമ ഇബ്രാഹിം, പി.പി നസീമ അന്‍വര്‍ കടവത്ത്, ഇബ്രാഹിം മദക്കം തുടങ്ങിയവര്‍ സംസാരിച്ചു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Muslim-League, Cherkalam Abdulla, Politics, KMCC, Kasaragod, Abdu Samad Samadani about Expatriates


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?