അധ്യാപകന്റെ കൊലപാതകം: അയല്‍വാസികളായ രണ്ട് പേര്‍ അറസ്റ്റില്‍

ചീമേനി: (www.kasargodvartha.com 09.03.2018) അധ്യാപകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസികളായ രണ്ട് പേരെ പോലീസ് അറസ്റ്റുചെയ്തു. നാലിലാംകണ്ടം ഗവ. യു പി സ്‌കൂളിലെ അധ്യാപകന്‍ ആലന്തട്ടയിലെ രമേശനെ (50) തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് കയ്യൂര്‍ ആലന്തട്ടയിലെ ജയനീഷ് (28), തമ്പാന്‍ (50) എന്നിവരെ നീലേശ്വരം സിഐ വി ഉണ്ണികൃഷ്ണനും ചീമേനി എസ്‌ഐ എം ഇ രാജഗോപാലും ചേര്‍ന്ന് അറസ്റ്റുചെയ്തത്.

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് മകനോടൊപ്പം വീട്ടിലേക്ക് പോകുകയായിരുന്ന രമേശനെ വീട്ടിന് സമീപം വെച്ച് തലയ്ക്കടിച്ചത്. നാല് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് മംഗളൂരു ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. നാല് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഒളിവില്‍ പോയ പ്രതികളില്‍ രണ്ട് പേരെ പോലീസ് പിടികൂടുകയായിരുന്നു. കേസിലെ മറ്റൊരു പ്രതി വിദേശത്തേക്ക് കടന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒളിവിലുള്ള മറ്റൊരു പ്രതിയെ പിടികൂടാനായി അന്വേഷണം ഊര്‍ജിതമാക്കി.

Cheemeni, Murder, Arrest, Crime, Kasaragod, Kerala, news, Police, Teacher murder case; 2 Neighbors arrested.

അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്. പിക്കാസ് കൊണ്ടാണ് രമേശന്റെ തലയ്ക്കടിച്ചത്. അറസ്റ്റിലായ പ്രതികളെ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

Related News:
തലയ്ക്കടിയേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അധ്യാപകന്‍ മരണത്തിന് കീഴടങ്ങി; പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

തലയ്ക്കടിയേറ്റ് അധ്യാപകന് ഗുരുതരം; 4 പേര്‍ക്കെതിരെ കേസ്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Cheemeni, Murder, Arrest, Crime, Kasaragod, Kerala, news, Police, Teacher murder case; 2 Neighbors arrested.
.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?