പരിശോധനകള്‍ മുറയ്ക്കു നടക്കുന്നു, എന്നിട്ടും കേരളത്തിലേക്ക് അതിര്‍ത്തി കടന്ന് സ്പിരിറ്റ് ഒഴുകുന്നു

കോട്ടയം:(www.kvartha.com 27/03/2018) പരിശോധനകള്‍ ശക്തമാക്കുമ്പോഴും കേരളത്തിലെക്ക് സ്പിരിറ്റ് ഒഴുകുന്നു.വാളയാര്‍, മീനാക്ഷിപുരം, ഗോവിന്ദപുരം ചെക്‌പോസ്റ്റിലൂടെ ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തേക്ക് കടത്തിയ 8354.35 ലിറ്റര്‍ സ്പിറ്റിറ്റാണ് എക്‌സൈസ് വകുപ്പ് പിടിച്ചെടുത്തത്. സ്പിരിറ്റ് കടത്തുമായി ബന്ധപ്പെട്ട് 23 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ പിടിയിലായത് 24 പേര്‍ മാത്രം.

പലപ്പോഴും പ്രതികള്‍ പിടിയിലാകാറുണ്ടെങ്കിലും വേരുകള്‍ തേടി ഉദ്യോഗസ്ഥര്‍ പോകാറില്ലെന്നതാണ് വാസ്തവം. പിടിയിലാകുന്നവരെ പ്രതിചേര്‍ത്ത് അന്വേഷണം അവസാനിപ്പിച്ച് വമ്പന്‍മാരെ രക്ഷിക്കുന്ന ഉദ്യോഗസ്ഥരും കുറവല്ല. സ്പിരിറ്റ് മാഫിയയ്ക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരും ഡിപ്പാര്‍ട്ടുമെന്റിലുണ്ടെന്നാണ് വിവരം. ചെക്‌പോസ്റ്റില്‍ പരിശോധന ശക്തമാക്കുമ്പോള്‍ പലപ്പോഴും ചരക്കുകള്‍ കേരളത്തിലേക്ക് കടത്തുന്നത് സമാന്തര പാതയിലൂടെയാകും.

News, Kottayam, Kerala, Investigates, Court, Excise,Spirit Smuggling continues Via Kerala Tamilnadu boarder

എന്നാല്‍ ഇവിടുത്തെ പരിശോധനകള്‍ പേരിനുമാത്രമാക്കി ചുരുക്കുകയാണ് അധികൃതര്‍. കാറിലും ഓട്ടോറിക്ഷയിലുമാണ് പലപ്പോഴും തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് സ്പിരിറ്റ് എത്തിക്കുന്നത്. കേരളത്തിലേക്കുള്ള സ്പിരിറ്റിന്റെ ഒഴുക്ക് തടയാന്‍ സര്‍ക്കാരിനാകുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.നേരത്തെ സ്പിരിറ്റ് കടത്തിയ കേസില്‍ ആലുവ സ്വദേശികളായ രണ്ട് യുവാക്കളെ എക്സൈസ് പിടികൂടിയിരുന്നു. ഇവര്‍ക്ക് രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Kerala, Investigates, Court, Excise,Spirit Smuggling continues Via Kerala Tamilnadu boarder


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?