രാജസ്ഥാന്‍ എം എല്‍ എ തോക്കുമായി നിയമസഭയില്‍

ജയ്പൂര്‍: (www.kvartha.com 06.03.2018) രാജസ്ഥാന്‍ നിയമസഭയില്‍ കനത്ത സുരക്ഷ ലംഘനം. ബഹുജന്‍ സമാജ് വാദി പാര്‍ട്ടി എം. എല്‍. എ മനോജ് കുമാര്‍ തോക്കുമായി നിയമസഭയില്‍ കടന്നത് സുരക്ഷ ഉദ്യോഗസ്ഥരെ ഞെട്ടിച്ചു. അതീവ സുരക്ഷ മേഖലയായ നിയമസഭയില്‍ എം. എല്‍ എ തോക്കുമായി കടന്നത് എങ്ങനെയെന്ന് വ്യക്തമല്ല.

ജീവന് ഭീഷണിയുള്ളതിനാലാണ് താന്‍ തോക്കുമായി നിയമസഭയില്‍ എത്തിയതെന്ന് മനോജ് കുമാര്‍ പറഞ്ഞു. ധൃതിയില്‍ അകത്തേയ്ക്ക് കടന്നതിനാല്‍ സുരക്ഷ ഉദ്യോഗസ്ഥരെ തോക്കേല്പിക്കാന്‍ മറന്നുവെന്നും അദ്ദേഹം പറഞ്ഞു.

Rajasthan assembly

ചുരു ജില്ലയിലെ സദുല്പൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്നുമാണ് കുമാര്‍ സഭയിലെത്തിയത്.

എം. എല്‍. എമാരില്‍ ആരെങ്കിലും ആയുധവുമായി സഭയിലെത്തിയാല്‍ അക്കാര്യം സ്പീക്കറുടെ ശ്രദ്ധയില്‍ പെടുത്താനാകുമെന്ന് ഒരു മുതിര്‍ന്ന എം. എല്‍.എ അഭിപ്രായപ്പെട്ടു. സ്പീക്കര്‍ക്ക് എം. എല്‍.എയ്‌ക്കെതിരെ നടപടിയെടുക്കാനും അവകാശമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: When India Today tried speaking with various MLAs inside the state Assembly about the security breach, they either maintained it to be a matter of security breach or feigned ignorance, claiming they were not aware about the incident.

Keywords: National, Rajastan, assembly, Gun, MLA



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?