മണല്‍ മാഫിയയെ കുറിച്ചന്വേഷിക്കുന്ന മാധ്യമപ്രവര്‍ത്തകനെ ട്രക്ക് കയറ്റി കൊല്ലുന്ന ദൃശ്യങ്ങള്‍ കാണാം

ഭിന്ദ്(മദ്ധ്യപ്രദേശ്): (www.kvartha.com 26.03.2018) അനധികൃത മണല്‍ കടത്തിനെതിരെ നിരന്തരം എഴുതുകയും മണല്‍ മാഫിയയെ കുറിച്ച് അന്വേഷിക്കുകയും ചെയ്ത മാധ്യമപ്രവര്‍ത്തകനെ ട്രക്ക് കയറ്റി കൊല്ലുന്ന വീഡിയോ പുറത്ത്. 35കാരനായ സന്ദീപ് ശര്‍മ്മയാണ് മരിച്ചത്. ബൈക്കില്‍ സഞ്ചരിക്കുന്ന സന്ദീപിനെ അമിത വേഗതയിലെത്തിയ ട്രക്ക് ഇടിച്ച് തെറിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്.

 ournalist investigating sand mafia in MP's Bhind crushed to death by speeding dumper

ട്രക്കിന്റെ ഡ്രൈവര്‍ ഒളിവിലാണ്. പോലീസ് സ്റ്റേഷന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. ഉടനെ പോലീസ് എത്തി സന്ദീപിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് നേരത്തേ സന്ദീപ് പോലീസിനെ സമീപിച്ചിരുന്നു. മാഫിയയില്‍ നിന്നും ഒരു പോലീസ് ഓഫീസര്‍ കൈകൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി അദ്ദേഹം പുറത്തുവിട്ടിരുന്നു.

മരണത്തെ കുറിച്ചന്വേഷിക്കാന്‍ എസ് പി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. വീഡിയോ കാണാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: According to reports, the accident took place near a police station and the cops immediately reached the spot and rushed him to a hospital.

Keywords: National, Mafia, Murder


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?