അനന്ത് നാഗില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: (www.kvartha.com 12.03.2018) കശ്മീരിലെ അനന്ത് നാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഈസ ഫസ്ലി, സായിദ് ഒവൈസ് ഷാഫി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഞായറാഴ്ച രാത്രി ഹകുറയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സൈന്യം എത്തിയത്. കൊല്ലപ്പെട്ടവര്‍ ഏത് സംഘടനയിലെ അംഗങ്ങളാണെന്ന് വ്യക്തമല്ല.

National, Terrorists, Kashmir, Encounter

എകെ 47 തോക്കുകളും ഗ്രനേഡുകളും ഉള്‍പ്പെടെ ആയുധങ്ങള്‍ ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. സൗറയിലെ പോലീസ് പോസ്റ്റിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ പങ്കെടുത്തവരാണ് ഇപ്പോള്‍ കൊല്ലപ്പെട്ട ഭീകരരെന്ന് സൈനീക വക്താവ് പറഞ്ഞു.

ഏറ്റുമുട്ടലിനെ തുടര്‍ന്ന് സിറ്റിയിലെ പല ഭാഗങ്ങളിലും നിരോധനാജ് ഞ നിലവില്‍ വന്നു. സ്‌കൂളുകളും കോളേജുകളും അടച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: Following the encounter, restrictions have been imposed in some parts of old city. Schools and colleges have been closed to maintain law and order. Kashmir University has suspended classes for the day and postponed examinations as well.

 Keywords: National, Terrorists, Kashmir, Encounter




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?