ജസീമിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവ് മുഖ്യമന്ത്രിയെ കണ്ടു; അന്വേഷണം ശക്തമാക്കുമെന്ന് ഉറപ്പ്

കാഞ്ഞങ്ങാട്:(www.kasargodvartha.com 11/03/2018) ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മാങ്ങാട് ചോയിച്ചിങ്കല്ലിലെ ജെ മുഹമ്മദ് ജസീമിന്റെ (15) മരണവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ഞായറാഴ്ച ഉച്ചയോടെ കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസിലാണ് ജസീമിന്റെ പിതാവ് ജാഫര്‍ മുഖ്യമന്ത്രിയെ കണ്ടത്. സഈദ് തങ്ങള്‍, ശിഹാബ് കടവത്ത്, റിയാസ് കീഴൂര്‍, ഉസ്മാന്‍ കീഴൂര്‍, അസ്ഹറുദ്ദീന്‍, കബീര്‍ മാങ്ങാട് എന്നിവരും ഒപ്പമുണ്ടായിരുന്നു.

ജസീമിന്റെ മരണം കൊലപാതകമാണെന്നും ട്രയിന്‍ തട്ടിയാണ് ജസീം മരണപ്പെട്ടതെന്ന പോലീസിന്റെ വാദം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും മരണത്തിനുത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കഞ്ചാവ് മാഫിയ സംഘങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇവര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

News, Kanhangad, Kasaragod, Kerala, Student, Death, Investigation, Pinarayi vijayan, Jaseem's death: Father meet CM

ജസീമിന്റെ മരണം ഗൗരവതരമാണെന്നും ഇക്കാര്യം നിയമസഭ ചര്‍ച്ച ചെയ്യുമെന്നും അന്വേഷണം ഊര്‍ജിതമാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി ഇവര്‍ അറിയിച്ചു. ജസീമിന്റെ മരണം സംബന്ധിച്ച് പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. കഞ്ചാവ് മാഫിയ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kanhangad, Kasaragod, Kerala, Student, Death, Investigation, Pinarayi vijayan, Jaseem's death: Father meet CM  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?