ബോളീവുഡ് നടന്‍ നരേന്ദ്ര ഷാ അന്തരിച്ചു
മുംബൈ: (www.kvartha.com 14.03.2018) ബോളീവുഡ് നടന്‍ നരേന്ദ്ര ഷാ അന്തരിച്ചു. റയീസ്, ഹൈദര്‍, കാബില്‍ തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച വേഷം കൈകാര്യം ചെയ്ത ഷാ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. വാദയിലെ ഫാം ഹൗസില്‍ ഇന്ന് (ബുധനാഴ്ച) രാവിലെ മണിക്കായിരുന്നു അന്ത്യം.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഷായ്ക്ക് ചെറിയ ഹൃദയസ്തംഭനം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ വിശ്രമത്തിന് നിര്‍ദ്ദേശിച്ചിരുന്നു. ഭാര്യ പങ്കജ ഠാക്കൂറിനൊപ്പമായിരുന്നു ഷാ ഫാം ഹൗസില്‍ ചിലവഴിച്ചിരുന്നത്. സെന്‍ ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ മുന്‍ സി ഇ ഒ ആയിരുന്നു പങ്കജ. മുംബൈയിലെ കോകില ബെന്‍ ആശുപത്രിയിലായിരുന്നു ഷായുടെ ചികില്‍സ.
ബീഹാറിലെ മധുബനിയിലാണ് ഷാ ജനിച്ചത്. ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയനായ ഷാ 2012ല്‍ ഫണ്‍ തൂഷ് എന്ന ചിത്രത്തിലൂടെയാണ് ബോളീവുഡിലേയ്‌ക്കെത്തിയത്. നേതാജി സുഭാഷ് ചന്ദ്രബോസിലും ശ്യാം ബെനഗലിന്റെ ദി ലാസ്റ്റ് ഹീറോയിലും ഇദ്ദേഹം തിളങ്ങി. ഹൈദറില്‍ ഷാഹിദ് കപൂറിന്റെ പിതാവിന്റെ വേഷമായിരുന്നു. ഹമാരി അധൂരി കഹാനി, മോഹന്‍ ജദാരോ, ഫോഴ്‌സ് 2 എന്നീ ചിത്രങ്ങളിലും ഇദ്ദേഹം വേഷമിട്ടു.
2015ലാണ് ഷാ പങ്കജയെ വിവാഹം ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Born in Madhubani, Bihar, Narendra Jha started his career with the television industry and became a known face with shows like Begusarai, Ek Ghar Banaunga, Supercops vs Supervillains and others. He ventured into Bollywood with 2012’s Funtoosh.
Keywords: Entertainment, Bollywood, Narendra jha

Powered by Info News For You

Comments
Post a Comment