അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രണ്ടര വയസുകാരന്‍ മരിച്ചു
കാസര്‍കോട് (www.evisionnews.co): അസുഖത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്ന രണ്ടര വയസുകാരന്‍ മരിച്ചു. ചെമ്മനാട് ചേക്കരംകോഡ് ഹൗസില്‍ അന്‍സാരിയുടെയും ജുമാനയുടെയും മകന്‍ അസാനാണ് മരിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മംഗളൂരു, തിരുവനന്തപുരം ആസ്പത്രികളിലടക്കം ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 11മണിയോടെയാണ് മരണം സംഭവിച്ചത്. ഏക സഹോദരി ആയിഷ ഷഹാന(എല്‍.കെ.ജി വിദ്യാര്‍ത്ഥിനി). മയ്യിത്ത് വെള്ളിയാഴ്ച രാവിലെ 11മണിയോടെ ചെമ്മനാട് ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കി.
Powered by Info News For You

Comments
Post a Comment