എം.എസ്.എഫിന്റെ 'സഹജീവികള്‍ക്കൊരിറ്റ് കുടിനീര്' ജില്ലാതല ഉദ്ഘാടനം നാളെ

തൃക്കരിപ്പൂര്‍ (www.evisionnews.co): വേനല്‍ കാലത്ത് ഒരിറ്റു ജലത്തിനായി നെട്ടോട്ടമോടുന്ന വേളയില്‍ ദാഹജലത്തിന്റെ പ്രാധാന്യം മനസിലാക്കി ജില്ലാ എം.എസ്.എഫ് കമ്മിറ്റി ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന ജലവാരം ആചരിക്കുന്നു. 'സഹജീവികള്‍ക്കൊരിറ്റു കുടിനീര്' എന്ന പ്രമേയത്തില്‍ ജില്ലയില്‍ നാളെ ആയിരം തണ്ണീര്‍കുടങ്ങള്‍ സ്ഥാപിക്കും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ലോക ജലദിനമായ നാളെ രാവിലെ 10.30ന് ബീരിച്ചേരി എല്‍.പി സ്‌കൂള്‍ പരിസരത്ത് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ആനന്ദ് പേക്കടം നിര്‍വഹിക്കും. ഇന്നു മുതല്‍ ഒരാഴ്ചക്കാലത്ത് പഞ്ചായത്ത്/ മുനിസിപ്പല്‍, ശാഖ, കാമ്പസ് തലങ്ങളിലും മുഴുവന്‍ എം.എസ്.എഫ് പ്രവര്‍ത്തകരുടെ വീടുകളിലും തണ്ണീര്‍ കുടങ്ങള്‍ സ്ഥാപിക്കണമെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടിയും ജനറല്‍ സെക്രട്ടറി സി.ഐ ഹമീദും അറിയിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?