വിവാഹാഭാസങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ കൂട്ടായ്മകള്‍ രൂപപ്പെടണം: എസ്.കെ.എസ്.എസ്.എഫ്

കാസര്‍കോട് (www.evisionnews.co): നാടിന്റെ സമാധാന്തരീക്ഷത്തിന് വിഘാതമാവുന്ന തരത്തില്‍ വര്‍ധിച്ചുവരുന്ന വിവാഹ ആഭാസങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ യുവത്വ കൂട്ടായ്മകള്‍ കൈകോര്‍ക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഹൈവെ റോഡ് ബ്ലോക്ക് ചെയ്തും യാത്രക്കാര്‍ക്ക് നേരെ സ്‌പ്രേ പ്രയോഗം നടത്തിയും ചെണ്ടമേളവും പൂരാഘോഷങ്ങളെ വെല്ലുന്ന ലക്ഷങ്ങള്‍ പൊടിച്ചുള്ള വെടിക്കെട്ടും നടത്തി വെറുപ്പുളവാക്കുന്ന രീതിയിലുള്ള കല്യാണങ്ങള്‍ മഹല്ലുകളില്‍ ഉണ്ടാവാതിരിക്കാന്‍ ഇത്തരം കൂട്ടായ്മകള്‍ക്ക് സാധിക്കും. നാട്ടിലെ മഹല്ല് കമ്മിറ്റികളുടെ ഉത്തരവാദിത്വത്തില്‍ ബോധവല്‍കരണത്തിന് കൂടുതല്‍ പ്രാമുഖ്യം നല്‍കി ഇത്തരം അനാവശ്യ പ്രവണതകളില്‍ നിന്നും യുവാക്കളെ ബോധവല്‍ക്കരിക്കാന്‍ സംഘടനകള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങണമെന്നും കൂട്ടിച്ചേര്‍ത്തു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?