പറന്നുയരുന്നതിനിടെ എഞ്ചിനില്‍ നിന്നും പുക ഉയര്‍ന്നു; ഹൈദരാബാദിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം റദ്ദാക്കി, യാത്രക്കാരെ മറ്റു വിമാനങ്ങളില്‍ കയറ്റിവിട്ടു
മംഗളൂരു: (www.kvartha.com 15.03.2018) പറന്നുയരുന്നതിനിടെ എഞ്ചിനില്‍ നിന്നും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് ഹൈദരാബാദിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം റദ്ദാക്കി. യാത്രക്കാരെ മറ്റു വിമാനങ്ങളില്‍ കയറ്റിവിട്ടു. പറന്നുയരാനായി റണ്‍വേയിലൂടെ നീങ്ങവേയാണ് വിമാനത്തിന്റെ എഞ്ചിനില്‍നിന്നു പുക ഉയരുന്നത് കണ്ടത്.
ബുധനാഴ്ച രാവിലെ 8.30 മണിയോടെയാണ് സംഭവം. മംഗളൂരുവില്‍ നിന്നു ഹൈദരാബാദിലേക്കു പോകാനൊരുങ്ങിയ സ്‌പൈസ്‌ജെറ്റ് വിമാനത്തിന്റെ എഞ്ചിനില്‍ നിന്നാണു പുക ഉയര്‍ന്നത്. 31 യാത്രക്കാരുമായി ഹൈദരാബാദിലേക്കു പറക്കാന്‍ റണ്‍വേയിലേക്കു നീങ്ങുന്നതിനിടെയാണ് എഞ്ചിനില്‍ നിന്നു പുക ഉയരുന്നതു പൈലറ്റിന്റെ ശ്രദ്ധയില്‍ പെട്ടത്.
തീപിടുത്ത സാധ്യത മുന്നില്‍ കണ്ട പൈലറ്റ് ഉടന്‍ വിമാനം നിര്‍ത്തി എയര്‍ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്‌നിശമന സേന അടക്കമുള്ള സംവിധാനങ്ങള്‍ ഏതു സാഹചര്യത്തെയും നേരിടാന്‍ സജ്ജമായെത്തി. യാത്രക്കാരെ വിമാനത്തില്‍നിന്നു മാറ്റി. സാങ്കേതിക തകരാര്‍ കണ്ടെത്തിയതോടെ വിമാനം സര്‍വീസ് റദ്ദാക്കുകയും യാത്രക്കാരെ മറ്റു വിമാനങ്ങളില്‍ കയറ്റിവിടുകയുമായിരുന്നു.

Keywords: Spice Jet flight to Hyderabad cancelled after smoke spotted in engine, Mangalore, News, Technology, Flight, Passengers, Cancelled, Mangalore, National.
Powered by Info News For You

Comments
Post a Comment