സിപിഎമ്മിന്റെ ദുര്‍ഭരണത്തിനെതിരെ വീഡിയോ പോസ്റ്റ് ചെയ്ത എം എസ് എഫ് ഹരിത നേതാവ് സന മെഹ്‌റിനു നേരെ സഖാക്കളുടെ അസഭ്യവര്‍ഷം; ചുട്ടമറുപടിയുമായി വിദ്യാര്‍ത്ഥിനി

വടകര: (www.kvartha.com 03.03.2018) സിപിഎമ്മിന്റെ ദുര്‍ഭരണത്തിനെതിരെ വീഡിയോ പോസ്റ്റ് ചെയ്ത എം എസ് എഫ് ഹരിത സംസ്ഥാന കമ്മിറ്റി മീഡിയ വിംഗ് അംഗം സന മെഹ്‌റിനു നേരെ സഖാക്കളുടെ അസഭ്യവര്‍ഷം. ഇതോടെ ചുട്ടമറുപടിയുമായി വിദ്യാര്‍ത്ഥിനി ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തു വന്നു. മണ്ണാര്‍ക്കാട്ടെ ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകത്തിനു പിന്നാലെയായിരുന്നു സന സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെയും സംസ്ഥാന സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനുമെതിരെ വീഡിയോയിലൂടെ ആഞ്ഞടിച്ചത്. ഇതിനു പിന്നാലെയാണ് സനയ്ക്കു നേരെ സിപിഎം പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം ഉണ്ടായത്. കേട്ടാല്‍ അറയ്ക്കുന്ന തെറികളായിരുന്നു സനയ്ക്കു നേരെ ഉയര്‍ന്നത്. ഇതോടെയാണ് മറുപടിയുമായി സന രംഗത്തു വന്നത്.

സനയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ:
പ്രിയ സുഹൃത്തുക്കളെ, ഞാന്‍ ആദ്യമായിട്ട് സിപിഎമ്മിന്റെ ദുര്‍ഭരണം ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ടായിരുന്നു. അതിനെ വിമര്‍ശിച്ചുകൊണ്ടും അഭിനന്ദിച്ചുകൊണ്ടും ഒരുപാടുപേര്‍ പ്രതികരിച്ചിട്ടുണ്ടായിരുന്നു എന്നാല്‍ ചില സഖാക്കള്‍ വളരെ മോശമായ രീതിയിലുള്ള കമന്റുകളും മറ്റും ഇട്ടത് കാണാന്‍ ഇടയായി. മുസ്ലിം ലീഗ് എന്നുപറയുന്ന പാര്‍ട്ടിയില്‍ നിന്നുകൊണ്ട് പെണ്‍കുട്ടികള്‍ രംഗത്തിറങ്ങുന്നത് കാണുമ്പോഴുള്ള ചൊറിച്ചിലാണിതെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല. കാരണം സ്ത്രീ സ്വാതന്ത്ര്യവും സ്ത്രീ സുരക്ഷയും പറഞ്ഞുകൊണ്ട് സ്ത്രീകളുടെ വക്താക്കള്‍ ആണെന്ന് ഗീര്‍വാണം വിട്ട് നടക്കുന്ന ഇവര്‍ ഇവിടെ കാട്ടിക്കൂട്ടുന്നത് സ്ത്രീകളോടുള്ള അവഹേളനം തന്നെയാണ്. ആശയത്തെ ആശയം കൊണ്ട് നേരിടാതെ തെറികൊണ്ട് നേരിടാന്‍ ഇവര്‍ക്കുമാത്രമേ കഴിയൂ. അതുകൊണ്ട് തന്നെ  അതിനൊന്നും മൈന്‍ഡ് കൊടുക്കുകയുമില്ല. കാരണം സ്ത്രീകളെ അവഹേളിക്കാന്‍ നിങ്ങളുടെ നേതാക്കന്മാര്‍ തന്നെ ഒന്നാം സ്ഥാനത്താണ്. അപ്പോള്‍ അണികളുടെ അവസ്ഥ പറയണ്ടല്ലോ. കോണ്‍ഗ്രസിന്റെ വനിതാ നേതാവ് ലതിക സുഭാഷിനെ അധിക്ഷേപിച്ചത് അച്യുതാനന്ദനായിരുന്നു. സിന്ധു ജോയ് പാര്‍ട്ടിവിട്ടപ്പോള്‍ കറിവേപ്പില എന്നു മുദ്ര കുത്തിയതും ഇദ്ദേഹം തന്നെ ആയിരുന്നു. വടക്കാഞ്ചേരിയില്‍ ഒരു സ്ത്രീ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനാല്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ ആ ഇരയുടെ പേര് പറയാന്‍ പറ്റാത്ത സാഹചര്യത്തില്‍ പരസ്യമായി ആ സ്ത്രീയുടെ പേര് വെളിപ്പെടുത്തിയതും നിങ്ങളുടെ മുന്‍ സ്പീക്കര്‍ രാധാകൃഷ്ണനായിരുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ പ്രവര്‍ത്തകരുടെ കയ്യില്‍ നിന്നും നല്ലതൊന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ വഴിക്ക് പോവുക. നിങ്ങള്‍ രണ്ട് ട്രോള് ഇറക്കിയെന്നുവെച്ച്, ഞെട്ടിച്ചെന്നുവെച്ച് രാഷ്ട്രീയം നിര്‍ത്താനൊന്നും പോവുന്നില്ല. അതെ സമയം നിങ്ങളുടെ വിമര്‍ശനങ്ങള്‍ എനിക്ക് കൂടുതല്‍ ഊര്‍ജം പകര്‍ന്നു എന്നത് തന്നെയാണ് സത്യം. ഇതിലും വലിയ പ്രകോപനങ്ങള്‍ക്കിടയിലൂടെയാണ് ഞങ്ങളുടെ നേതാക്കന്മാര്‍ വളര്‍ന്നിട്ടുള്ളത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് വന്ന അന്നുമുതല്‍ തകര്‍ക്കാനുള്ള ആളുകളും വന്നിട്ടുണ്ട്. എന്നിട്ട് പോലും ഒരു നേതാവും പാര്‍ട്ടി ഇട്ടിട്ട് പോയിട്ടില്ല. മുന്നോട്ട് നയിക്കുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെ ആ നേതാക്കന്മാരുടെ ചരിത്രം പഠിച്ചുകൊണ്ടിരിക്കുന്ന എനിക്ക് നിങ്ങളുടെ സംസ്്കാര രഹിത സംസാരം ആവേശം ആണ് പകര്‍ന്നത്. നിങ്ങളുടെ വിരട്ടല്‍കൊണ്ടും തെറികള്‍ കൊണ്ടും ഭീഷണി കൊണ്ടും ഞാന്‍ പ്രവര്‍ത്തനം നിര്‍ത്താനും പോവുന്നില്ല. എനിക്ക് എന്നെ പിന്തുണക്കാന്‍ ഹരിതപോരാളികള്‍ ഉള്ള ഇടത്തോളം കാലം പ്രസ്ഥാനം ഉള്ളകാലത്തോളം തുടരുകയും ചെയ്യും. വിമര്‍ശിച്ചവര്‍ക്കും അനുകൂലിച്ചവര്‍ക്കും നന്ദി, തെറി പറഞ്ഞവരോട് ഒരു ലോഡ് പുച്ഛം.







(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Vadakara, Kerala, News, CPM, Facebook, Sana Mehrin against CPM in Social Media.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?