വിവാഹ ആഭാസങ്ങള്‍ക്ക് അറുതിയില്ല; വരനൊപ്പമെത്തിയ യുവാക്കളുടെ അഴിഞ്ഞാട്ടത്തില്‍ പൊറുതിമുട്ടി നാട്ടുകാരും വീട്ടുകാരും, ഒടുവില്‍ സോഷ്യല്‍ മീഡിയയിലൂടെ ജമാഅത്തിന് തുറന്നകത്തും

കാസര്‍കോട്: (www.kasargodvartha.com 08.03.2018) കാസര്‍കോട് ജില്ലയില്‍ വിവാഹ ആഭാസങ്ങള്‍ക്ക് അറുതിയില്ല. വരനൊപ്പമെത്തിയ യുവാക്കളുടെ അഴിഞ്ഞാട്ടത്തില്‍ നാട്ടുകാരും വീട്ടുകാരും പൊറുതിമുട്ടി. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. വീട്ടുകാര്‍ക്ക് പരാതിയില്ലാത്തതു കൊണ്ടു മാത്രമാണ് കേസ് ഒഴിവായത്. കഴിഞ്ഞ ദിവസം കാസര്‍കോട് നഗരസഭ പരിധിയില്‍പെടുന്ന വരന്റെ ഒപ്പമെത്തിയവരാണ് ചെങ്കള പഞ്ചായത്ത് പരിധിയിലെ വീട്ടില്‍ അഴിഞ്ഞാട്ടം നടത്തിയത്.

വരന്റെ കൂടെയെത്തിയ യുവാക്കള്‍ 'പേക്കൂത്തുകള്‍' തന്നെ നടത്തുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൂടി നിന്ന ആളുകളില്‍ അമ്പരപ്പും വെറുപ്പും ഇത് ഉളവാക്കിയതായും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. ഹോളി ആഘോഷങ്ങളെ അനുകരിച്ചുള്ള വര്‍ണ്ണ വിസ്മയങ്ങളും, ചെണ്ട മേളവും, പൂരാഘോഷങ്ങളെ വെല്ലുന്ന ലക്ഷങ്ങള്‍ പൊടിച്ചുള്ള വെടിക്കെട്ടും, പാശ്ചാത്യ നൃത്തവും, സ്വന്തം ശരീരത്തെ കണ്ടാലറക്കുന്ന തരത്തില്‍ ചായം കൊണ്ട് വികൃതമാക്കിയും മണിക്കൂറുകളോളം കൂത്താടുകയായിരുന്നു യുവാക്കള്‍ ചെയ്തതെന്നാണ് നാട്ടുകാരിലൊരാള്‍ ജമാഅത്തിനായി എഴുതിയ തുറന്ന കത്തില്‍ കുറ്റപ്പെടുത്തിയത്.

ദേശീയപാത തടസപ്പെടുത്തുകയും അതു വഴി പോയ വാഹനങ്ങളിലെ യാത്രക്കാര്‍ക്ക് നേരെ സ്‌പ്രേ പ്രയോഗം നടത്തുകയും ചെയ്തു. ഇതോടെ കൈയ്യാങ്കളിയുടെ വക്കിലെത്തുകയും യാത്രക്കാരുടെ പരാതിയില്‍ പോലീസ് സ്ഥലത്തെത്തുകയും ചിലരുടെ അപേക്ഷയെ തുടര്‍ന്ന് പിന്നീട് പോലീസ് തിരിച്ചുപോവുകയുമായിരുന്നു. നാടിന് തന്നെ അപമാനമുണ്ടാക്കുന്നതാണ് യുവാക്കളുടെ പ്രവര്‍ത്തിയെന്ന് തുറന്നകത്തില്‍ കുറ്റപ്പെടുത്തുന്നു. നാള്‍ക്കുനാള്‍ നാട്ടില്‍ ഇത്തരം പേക്കൂത്തുകള്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. ഇത് തടയാന്‍ ബന്ധപ്പെട്ടവര്‍ യാതൊന്നും ചെയ്യുന്നില്ലെന്നാണ് ആക്ഷേപം.


Keywords: Kasaragod, Kerala, news, Top-Headlines, Wedding, Marriage-house, Marriage celebration exceeded, Complaint
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?