പോലീസുകാരനെന്ന വ്യാജേന കാറിന്റെ താക്കോല്‍ ഊരിയെടുത്തു, തിരികെ ചോദിച്ചപ്പോള്‍ നായയെ വിട്ടുകടിപ്പിച്ചു; ഗുരുതരമായ പരിക്കുകളോടെ ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍

മലപ്പുറം: (www.kvartha.com 08.03.2018) പോലീസുകാരനെന്ന വ്യാജേന കാറിന്റെ താക്കോല്‍ ഊരിയെടുത്തു, തിരികെ ചോദിച്ചപ്പോള്‍ നായയെ വിട്ടുകടിപ്പിച്ച സംഭവത്തില്‍ ഗുരുതരമായ പരിക്കുകളോടെ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലപ്പുറം ജില്ലാ പോലീസ് ഓഫീസിനു മുന്‍പില്‍ ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. ജില്ലാ ലോട്ടറി ഓഫീസിലെ ഉദ്യോഗസ്ഥനെ സമീപവാസിയായ യുവാവു നായയെ വിട്ട് കടിപ്പിക്കുകയും തലയ്ക്ക് അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.

Moral Policing attack using dogs in Malappuram, Malappuram, News, Local-News, Attack, Hospital, Treatment, Complaint, Lottery, Office, Kerala, Crime, Criminal Case

ലോട്ടറി ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് ചേര്‍ത്തല സ്വദേശി ബെന്‍സി ജോസഫിനെയാണ് അയല്‍വാസി ആക്രമിച്ചത്. തുടര്‍ന്ന് ജില്ലാ പോലീസ് ഓഫീസ് കാവലിലുണ്ടായിരുന്ന പോലീസുകാരാണു ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ ദേഹമാസകലം നായ മാന്തിയ മുറിവുകളുണ്ട്.

സംഭവത്തെ കുറിച്ച് ബെന്‍സി ജോസഫ് പറയുന്നത് ഇങ്ങനെയാണ്;

രണ്ടു മാസംമുന്‍പ് സ്ഥലംമാറ്റം ലഭിച്ചു മലപ്പുറം ഓഫീസിലെത്തിയ ബെന്‍സി ജോസഫ് ജില്ലാ പോലീസ് ഓഫീസിനു സമീപത്തുതന്നെ കുടുംബസമേതം താമസിച്ചുവരികയാണ്. ഇതിനിടെ ബുധനാഴ്ച രാത്രി 10 മണിയോടെ കാര്‍ പോലീസ് ഓഫീസിനു മുന്‍പില്‍ ഒതുക്കി, ഫോണില്‍ സംസാരിക്കുകയായിരുന്നു.

അതിനിടെ നായയുമായി എത്തിയ യുവാവിനെ കണ്ടപ്പോള്‍ പോലീസുകാരനാണെന്നു കരുതി. വന്നയാള്‍ താക്കോല്‍ ഊരിയെടുത്തു. വണ്ടിയുടെ നമ്പര്‍ നോക്കി, ആലപ്പുഴ ജില്ലക്കാര്‍ക്ക് അസമയത്തെന്താണു കാര്യമെന്നു ചോദിക്കുകയും പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു.

പോലീസുകാരനല്ലെന്നു മനസ്സിലായപ്പോള്‍ താക്കോല്‍ തിരികെ ചോദിച്ചതാണു യുവാവിന്റെ പ്രകോപനത്തിനുകാരണം. ഇതിനിടെ നായ ദേഹത്തുകയറി ആക്രമിച്ചു. ബഹളം കേട്ട് ജില്ലാ പോലീസ് ഓഫീസില്‍നിന്നു പോലീസുകാര്‍ ഓടിയെത്തി രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മലപ്പുറം പോലീസ് എത്തിയാണ് ആശുപത്രിയില്‍ കൊണ്ടുപോയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Moral Policing attack using dogs in Malappuram, Malappuram, News, Local-News, Attack, Hospital, Treatment, Complaint, Lottery, Office, Kerala, Crime, Criminal Case.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?