പാക് വിദേശകാര്യ മന്ത്രി ആസിഫിന്റെ മുഖത്ത് മഷി പ്രയോഗം; തന്റെ എതിരാളികള്‍ പണം കൊടുത്ത് ചെയ്യിച്ചതാകാമെന്ന് മന്ത്രി, അക്രമിയെ പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്തശേഷം പോലീസില്‍ ഏല്‍പിച്ചു

ലാഹോര്‍: (www.kvartha.com 11.03.2018) പാക് വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫിന്റെ മുഖത്ത് മഷി പ്രയോഗം. മഷി ഒഴിച്ചയാളെ ഖ്വാജയുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നന്നായി കൈകാര്യം ചെയ്ത ശേഷം പോലീസില്‍ ഏല്‍പ്പിച്ചു. ശനിയാഴ്ച വൈകിട്ട് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ഖ്വാജയ്ക്ക് നേരെ ആക്രമണം ഉണ്ടായത്.

ആക്രമണമേറ്റ ശേഷം മുഖം കഴുകി വന്ന ഖ്വാജ പ്രസംഗം തുടര്‍ന്നു. തനിക്ക് നേരെ മഷി ഒഴിച്ചയാളെ അറിയില്ലെന്ന് പറഞ്ഞ മന്ത്രി തന്റെ എതിരാളികള്‍ ആരെങ്കിലും പണം കൊടുത്ത് അയാളെ കൊണ്ട് ചെയ്യിച്ചതാകാം ഇതെന്ന് പ്രതികരിച്ചു. അക്രമിയെ വെറുതെ വിടാന്‍ പോലീസിന് നിര്‍ദേശം നല്‍കിയതായും ഖ്വാജ വ്യക്തമാക്കി.

Pakistan foreign minister's face blackened with ink, Lahore, News, Politics, Police, Attack, Protesters, World

അതേസമയം, ഫയിസ് റസൂല്‍ എന്നയാളാണ് മന്ത്രിക്ക് നേരെ മഷി ഒഴിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തനിക്ക് ഒരു പാര്‍ട്ടിയുമായും ബന്ധമില്ലെന്നും, പ്രവാചകനായ മുഹമ്മദിന്റെ വചനങ്ങള്‍ വളച്ചൊടിക്കാനുള്ള ഖ്വാജ ആസിഫിന്റെ ശ്രമങ്ങളില്‍ പ്രതിഷേധിച്ചാണ് താന്‍ മഷി ഒഴിച്ചതെന്നും ഫയിസ് പോലീസിനോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pakistan foreign minister's face blackened with ink, Lahore, News, Politics, Police, Attack, Protesters, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?