കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ മോഷണം നടത്തുന്ന സംഘം അറസ്റ്റില്‍
ശാസ്താംകോട്ട:(www.kasargodvartha.com 04/03/2018) കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ മോഷണം നടത്തി വന്ന രണ്ട് കുപ്രസിദ്ധ മോഷ്ടാക്കള്‍ പിടിയില്‍. കഴിഞ്ഞ ആറ് വര്‍ഷമായി രാത്രി കാലങ്ങളില്‍ വീടു പൊളിച്ച് മോഷണവും ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സ്വര്‍ണാഭരണങ്ങള്‍ പൊട്ടിച്ചെടുത്ത് ഓടി രക്ഷപ്പെടുകയും ചെയ്യുന്ന ശൂരനാട് തെക്കേമുറി കുഴിവിള വടക്കതില്‍ വീട്ടില്‍ പക്കി സുബേര്‍ എന്നു വിളിക്കുന്ന സുബേര്‍ (40), ഇയാളുടെ സഹായ തഴവ കടത്തൂര്‍ കൊച്ചുവീട്ടില്‍ കിഴക്കതില്‍ കട്ടാണി എന്നു വിളിക്കുന്ന ഷാജി (29) എന്നിവരാണ് അറസ്റ്റിലായത്.
നാട്ടുകാരും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് സുബേര്‍ പിടിയിലായത്. തുടര്‍ന്ന് ഇയാളാണ് സഹായി ഷാജിയെക്കുറിച്ചുള്ള വിവരം വെളിപ്പെടുത്തിയത്. മോഷണം നടത്തേണ്ട സ്ഥലങ്ങളില്‍ വാഹനങ്ങളില്‍ കൊണ്ടെത്തിക്കുന്നതും മോഷണമുതല്‍ വില്‍ക്കാന്‍ സഹായിക്കുന്നതും ഷാജിയായിരുന്നു. മോഷണമുതല്‍ വിറ്റു കിട്ടുന്ന പണം കഞ്ചാവ്, മദ്യപാനം എന്നിവയ്ക്കും ചീട്ടുകളിക്കും മറ്റുമാണ് ഉപയോഗിച്ചിരുന്നത്. സുബേര്‍ പിടിയിലാകുമ്പോള്‍ അഭിഭാഷകനായ മണ്ണടി സ്വദേശി നിഖില്‍ എ അസീസിന്റെ വീട്ടില്‍ നിന്നും മോഷ്ടിച്ച അര ലക്ഷം രൂപയും കൈവശം ഉണ്ടായിരുന്നു.
കൊല്ലം റൂറല്‍ ജില്ലയില്‍ മോഷണം പതിവായതോടെ എസ്പി ബി അശോകന്റെ നിര്‍ദ്ദേശപ്രകാരം കൊട്ടാരക്കര ഡിവൈഎസ്പി ജെ ജേക്കബ്ബിന്റെ മേല്‍നോട്ടത്തില്‍ സിഐ വി.എസ് പ്രശാന്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. മോഷണ കേസ്സുകളില്‍ പെട്ട് നിരവധി തവണ ജയില്‍ വാസം അനുഭവിച്ചിട്ടുള്ളയാളാണ് സുബേര്‍. എന്നാല്‍ മീന്‍ കച്ചവടം, കുലുക്കി സര്‍ബത്ത് കച്ചവടം എന്നിവ നടത്തിയിരുന്ന ഷാജി കേസ്സുകളിലൊന്നും ഉള്‍പ്പെട്ടിരുന്നില്ല. ഇതിനാല്‍ പോലീസിനും നാട്ടുകാര്‍ക്കും ഇയ്യാളെ സംശയമില്ലായിരുന്നു. മോഷണമുതലുകള്‍ വിറ്റുകിട്ടിയ പണം ഉപയോഗിച്ച് സുബേര്‍ വാങ്ങിയ ബുള്ളറ്റും ആക്ടീവ സ്‌കൂട്ടറും പോലീസ് കണ്ടെടുത്തു. മോഷണമുതലുകള്‍ വിറ്റതും പണയപ്പെടുത്തിയതുമായ സ്ഥാപനങ്ങളും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
മോഷണ കേസ്സുകളില്‍പ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ചശേഷം വയനാട് ജില്ലയിലെ വെള്ളമുണ്ട തരുവണ കാളിയാര്‍ വീട്ടില്‍ നസീമയ്ക്കൊപ്പം താമസിച്ചു വരികയായിരുന്നു സുബേര്‍.മോഷണം നടത്താനാണ് ഇയ്യാള്‍ ഷാജിയുമായി ബന്ധപ്പെട്ട് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെത്തുന്നത്. മോഷണം നടത്തിയ ശേഷം മോഷണമുതല്‍ വിറ്റുകിട്ടുന്ന പണവുമായി വയനാട്ടിലേക്ക് മടങ്ങുന്നതാണ് പതിവ്.പോലീസിന്റെ കെ.ഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട സുബേറിനെ പരിശോധനയില്‍ വയനാട്ടില്‍ താമസമാണെന്ന വിവരം ലഭിച്ചിരുന്നു. ഇയ്യാള്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നത് അന്വേഷണത്തെ ബാധിച്ചിരുന്നു.
ശൂരനാട് പാതിരിക്കല്‍ പോണാല്‍ വീട്ടില്‍ മുരളീധരന്‍പിള്ള, ശൂരനാട് വടക്ക് തെക്കേമുറി ജൂമാന വീട്ടില്‍ ഷൈജു, ആനയടി വഞ്ചിമുക്ക് ഉഷാ ഭവനില്‍ ഉഷ, പോരുവഴി അമ്പലത്തുംഭാഗം കടുവിങ്കല്‍ വീട്ടില്‍ രജനി, അമ്പലത്തുംഭാഗം നൃപത് വില്ലയില്‍ ലാവണ്യ, ആനയടി ഉഷാ ഭവനില്‍ പത്മിനി, ആനയടി മാവോലില്‍ വീട്ടില്‍ ശ്രീകുമാര്‍ എന്നിവരുടെ വീടുകളില്‍ മോഷണം നടത്തിയത് ഈ സംഘമായിരുന്നു. ശാസ്താംകോട്ട, കുന്നത്തൂര്‍, കരുനാഗപ്പള്ളി, ഓച്ചിറ, മാവേലിക്കര, ഹരിപ്പാട്, നൂറനാട്,കായംകുളം എന്നിവിടങ്ങളില്‍ സമാനമായ മോഷണം നടത്തിയിട്ടുണ്ട്.
കൊല്ലം, കോട്ടയം, ഷൊര്‍ണൂര്‍ റെയില്‍വേ പോലീസും നിരവധി തവണ സുബേറിനെ മോഷണക്കുറ്റത്തിന് പിടികൂടിയിട്ടുണ്ട്.ഇവരുടെ അറസ്റ്റോടെ തെളിവില്ലാതിരുന്ന നിരവധി മോഷണങ്ങള്‍ക്ക് തുമ്പുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ കേസുകള്‍ തെളിയിക്കുവാന്‍ കഴിയുമെന്ന് പോലീസ് പറഞ്ഞു.
അന്വേഷണ സംഘത്തില്‍ ശൂരനാട് എസ്.ഐ സജീഷ് കുമാര്‍, ഷാഡോ എസ്.ഐ ബിനോജ്, അംഗങ്ങളായ എ.സി ഷാജഹാന്‍, ബി.അജയകുമാര്‍, കെ.ശിവശങ്കരപിള്ള, ആഷീര്‍ കോഹൂര്‍, ഗ്രേഡ് എസ്.ഐമാരായ സെബാസ്റ്റ്യന്‍, സജീവന്‍, സി.പി.ഒ മാരായ രാജേഷ്, സുല്‍ഫി എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kollam, Pathanamthitta, Kerala, Police, Arrest, Theft, Top-Headlines, Inter district Theft group arrested

Powered by Info News For You

Comments
Post a Comment