സ്ട്രച്ചര്‍ നല്‍കിയില്ല; പൂര്‍ണ്ണ ഗര്‍ഭിണിയെ നടത്തിക്കൊണ്ടുപോകുന്നതിനിടെ പ്രസവിച്ചതിനെ തുടര്‍ന്ന് കുഞ്ഞ് തറയില്‍ വീണ് മരിച്ചു
ഭോപാല്‍: (www.kvartha.com 01/03/2018) സ്ട്രച്ചര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് പൂര്‍ണ്ണ ഗര്‍ഭിണിയെ നടത്തിക്കൊണ്ടുപോകുന്നതിനിടെ പ്രസവിച്ച് കുഞ്ഞ് തറയില്‍ വീണ് മരിച്ചു. മദ്ധ്യപ്രദേശിലെ ബെതുല്‍ ജില്ലാ ആശുപത്രിയിലാണ് ദാരുണ സംഭവം. പ്രസവവേദന അനുഭവപ്പെട്ട യുവതി സ്ട്രച്ചര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും നഴ്‌സ് അതിന് തയ്യാറായില്ലെന്നാണ് പരാതി.
പ്രസവിക്കാറായി എന്ന് മനസ്സിലായിട്ടും നിര്‍ബന്ധിച്ച് നടത്തിക്കൊണ്ടുപോയി. വേദനകാരണം പതിയെ നടന്ന യുവതിയെ കൈപിടിച്ച് വേഗം നടക്കാനായി തള്ളി നീക്കി. ഇതിനിടയില്‍ യുവതി പ്രസവിക്കുകയായിരുന്നു. തലയിടിച്ച് തറയില്‍ വീണ കുഞ്ഞ് തത്ക്ഷണം മരിക്കുകയായിരുന്നു. പ്രസവ വേദനകൊണ്ട് പുളഞ്ഞ യുവതിയെ പ്രസവമുറിയിലേക്ക് നടത്തിക്കാനുള്ള നഴ്‌സിന്റെ ക്രൂര നടപടിയാണ് ദാരുണ സംഭവത്തിന് ഇടയാക്കിയത്.
ദമ്പതികളുടെ ആദ്യത്തെ കുഞ്ഞായിരുന്നു ഇത്. ഒരു വീല്‍ചെയര്‍ എങ്കിലും തന്നിരുന്നെങ്കില്‍ തങ്ങളുടെ കുഞ്ഞ് ജീവിച്ചിരുന്നേനെയെന്ന് യുവതിയുടെ ഭര്‍ത്താവ് പറയുന്നു.
Keywords: India, National, News, Baby, Pregnant Woman, Madhya pradesh, hospital, Pregnant woman forced to walk to delivery ward, gives birth on her way, loses child as it falls head first

Powered by Info News For You

Comments
Post a Comment