മോഡി ആപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ യുഎസ് കമ്പനിക്ക് ചോര്‍ത്തി; കോണ്‍ഗ്രസ് ആപ്പും വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ബിജെപി
ന്യൂഡല്‍ഹി: (www.kvartha.com 26.03.2018) പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഔദ്യോഗീക ആപ്ലിക്കേഷനായ നരേന്ദ്ര മോഡി ആപ്പ് യുഎസിലെ കമ്പനിക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് വെളിപ്പെടുത്തല്‍. സുരക്ഷ ഗവേഷകനായ എലിയറ്റ് അല്‍ഡേഴ്‌സണ്‍ ആണ് വെളിപ്പെടുത്തല്‍ നടത്തിയത്. ആധാറിലെ വിവരങ്ങള്‍ ചോര്‍ത്തിയതിനെ കുറിച്ചും ഇദ്ദേഹം വിവരങ്ങള്‍ നല്‍കിയിരുന്നു.
നരേന്ദ്ര മോഡി ആപ്പ് ഉപഭോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് ചോര്‍ത്തി നല്‍കിയെന്നാണ് അല്‍ഡേഴ്‌സണ്‍ പറയുന്നത്. ഏതാണ്ട് അഞ്ച് മില്യണ്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ മോഡി ആപ്പ് ഡൗണ്‍ ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്രയും പേരുടെ വിവരങ്ങള്‍ മോഡി ആപ്പ് കമ്പനിയുമായി പങ്കുവെച്ചുവെന്നാണ് വിവരം.
അതേസമയം ബിജെപി ആരോപണങ്ങള്‍ നിഷേധിച്ചു. എന്നാല്‍ കോണ്‍ഗ്രസ് ആപ്പും സമാനമായി വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ബിജെപി ആരോപിച്ചു.
ഫേസ്ബുക്ക് കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദവുമായി ബന്ധപ്പെട്ടാണ് മോഡി ആപ്പിനെ കുറിച്ചുള്ള റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
അതേസമയം മോഡി ആപ്പിനെ കുറിച്ചുള്ള തന്റെ ട്വീറ്റുകള്‍ പുറത്തുവന്നയുടനെ ആപ്പ് പ്രൈവസി പോളിസി അപ്‌ഡേറ്റ് ചെയ്തുവെന്ന് അല്‍ഡേഴ്‌സണ്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Alderson, who initially pointed out that the Narendra Modi app was sharing data with a third party without the consent of users, earlier on Sunday posted a new tweet saying the app had "quietly" updated its privacy policy after his previous tweets.
Keywords: National, Prime Minister, Modi App

Powered by Info News For You

Comments
Post a Comment