കെ എസ് ടി പി റോഡില്‍ അപകടങ്ങള്‍ പെരുകുമ്പോഴും അധികൃതര്‍ക്ക് നിസംഗത

കാഞ്ഞങ്ങാട്: (www.kasargodvartha.com 17.03.2018) കാഞ്ഞങ്ങാട്-  കാസര്‍കോട് കെഎസ്ടിപി റോഡില്‍ അപകടങ്ങള്‍ പതിവായിട്ടും അധികാരികള്‍ നിസംഗതയില്‍. റോഡ് ശോചനീയാവസ്ഥയിലായിരുന്നപ്പോള്‍ ഇത്രയേറെ വാഹനാപകടങ്ങള്‍ ഉണ്ടായിട്ടില്ല. വാഹനങ്ങളുടെ വേഗതയാണ് മുന്‍പ് വാഹനാപകടങ്ങള്‍ക്ക് കാരണമായി തീര്‍ന്നതെങ്കില്‍ ഇന്ന് ഭാരം കയറ്റിയ ചരക്ക് ലോറികളാണ് റോഡ് കുരുതിക്കളമാക്കുന്നത്.

നിശ്ചിത അളവില്‍ ചരക്ക് കയറ്റി വരുന്ന വാഹനങ്ങളും, ഗ്യാസ്  പെട്രോള്‍ ടാങ്കറുകളും ദേശീയപാത വഴി സഞ്ചരിക്കണമെന്ന നിയമം കാറ്റില്‍ പറത്തി ദൂരം ലാഭിക്കാന്‍ ഏറെ വാഹന പെരുപ്പവും ജനസാന്ദ്രതയുമേറിയ പ്രദേശങ്ങളുമുള്ള സംസ്ഥാന പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ഇത് പലപ്പോഴും വന്‍ വാഹനാപകടങ്ങള്‍ക്ക് ഹേതുവാകുകയാണ്. കഴിഞ്ഞ ദിവസം വേനല്‍ മഴ പെയ്തപ്പോള്‍ അര ഡസനില്‍ പരം വാഹനാപകടങ്ങളാണ് ഈ റോഡിന്റെ പല ഭാഗങ്ങളിലായുണ്ടായത്. നിരവധി പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രികളില്‍ ചികിത്സയിലാണ്.

കെ എസ് ടി പി റോഡ് പണി പുരോഗമിക്കുന്നതിനിടെ ഭാരം കയറ്റി വരുന്ന വാഹനങ്ങള്‍ ഹൈവേ വഴി പോകണമെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള ഒരു ബോഡ് അജാനൂര്‍ മഡിയനില്‍  പൊലീസ് സ്ഥാപിച്ചിരുന്നു. എന്നാല്‍ റോഡ് പണി പൂര്‍ത്തിയായതോടെ ഈ ബോര്‍ഡ് അപ്രത്യക്ഷമായി. ഇതേ തുടര്‍ന്ന് രാവെന്നോ പകലെന്നോ ഭേദമില്ലാതെ ഇത് വഴി ചരക്ക് വാഹനങ്ങളും ഇന്ധനം നിറച്ച ലോറികളും ഇതടവില്ലാതെ മത്സരിച്ചോടുന്നു. സംസ്ഥാന പാതയുടെ ഓരങ്ങളില്‍ നിരവധി സ്‌കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.

ഇവിടങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളെല്ലാം ഏറെ ഭയപ്പാടോടെയാണ് കുട്ടികളെ പഠനത്തിനയക്കുന്നത്. സംസ്ഥാന പാതയിലൂടെയുള്ള ചരക്ക് വാഹനങ്ങളുടെ ഓട്ടം നിയന്ത്രിച്ചില്ലെങ്കില്‍ ഇത്തരം വാഹനങ്ങള്‍ തടയുന്നതടക്കമുള്ള പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകാനാണ് നാട്ടുകാരുടെ തീരുമാനം.

Kanhangad, Kerala, News, Vehicles, Accident, Natives, Police, Lorry Accidents increased in KSTP Road. .

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kerala, News, Vehicles, Accident, Natives, Police, Lorry Accidents increased in KSTP Road.

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?