രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ പ്രചോദനമുള്‍ക്കൊണ്ട് ഗോവ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു

പനാജി: (www.kvartha.com 20.03.2018) കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഗോവ കോണ്‍ഗ്രസ് പ്രസിഡന്റ് ശാന്താറാം നായിക് സ്ഥാനമൊഴിഞ്ഞു. മുതിര്‍ന്ന നേതാക്കള്‍ ചെറുപ്പക്കാര്‍ക്ക് വഴിമാറി കൊടുക്കണമെന്ന രാഹുലിന്റെ പ്രസംഗമാണ് ശാന്താറാമിന്റെ രാജിയിലേയ്ക്ക് നയിച്ചത്. പാര്‍ട്ടി പ്ലീനറി യോഗത്തിലായിരുന്നു രാഹുലിന്റെ പ്രസംഗം.

71കാരനായ ശാന്താറാം നായിക്കാണ് രാഹുലിന്റെ നിര്‍ദ്ദേശത്തിന് ശേഷം ആദ്യം രാജിവെച്ച നേതാവ്. ചെറുപ്പക്കാര്‍ക്ക് മുന്നോട്ടു വരാന്‍ വഴിമാറി നല്‍കാന്‍ താന്‍ തയ്യാറാണെന്ന് ശാന്താറാം പറഞ്ഞിരുന്നു. ഇന്ന് രാവിലെയാണ് എ ഐ സി സിയ്ക്ക് ശാന്താറാം രാജിക്കത്ത് നല്‍കിയത്.

National, Politics, Goa, Congress

2017 ജൂലൈ എട്ട് മുതല്‍ ശാന്താറാം ആയിരുന്നു ഗോവയിലെ പാര്‍ട്ടി പ്രസിഡന്റ്.

1984 ല്‍ നോര്‍ത്ത് ഗോവയില്‍ നിന്നുമാണ് ശാന്താറാം ലോക്‌സഭയിലെത്തുന്നത്. രണ്ട് വട്ടം ഇദ്ദേഹം രാജ്യസഭാംഗമായിരുന്നു. 16 എം. എല്‍ എമാരാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഗോവയിലുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: "When Rahul Gandhi went to deliver the speech, he said the stage is kept empty so as to let the younger generation take over the reins. My resignation is to make way for the young leadership to take over," the former MP said.

Keywords: National, Politics, Goa, Congress



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?