ആത്മഹത്യാ ശ്രമം പാളി: മലയാറ്റൂര്‍ പള്ളി വികാരിയെ കുത്തിക്കൊന്ന കപ്യാര്‍ പോലീസ് പിടിയില്‍


കൊച്ചി (www.evisionnews.co): മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കുത്തിക്കൊന്ന കേസിലെ പ്രതി ജോണി വട്ടപ്പറമ്പില്‍ പോലീസ് പിടിയില്‍. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പള്ളിവികാരിയെ മുന്‍ വൈരാഗ്യംവെച്ച് കുത്തിക്കൊലപ്പെടുത്തിയത്. അതേസമയം കൃത്യം നടത്തിയ ശേഷം കാട്ടിലേക്ക് ഓടിപ്പോയ പ്രതി ജോണി ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തി. ജോണിയെ കണ്ടുപിടിക്കാനായി കാട്ടിലേക്ക് പോയ യുവാക്കളോടാണ് ആദ്യകാഴ്ചയില്‍ ഇയാള്‍ ഇക്കാര്യം പറഞ്ഞത്. തൂങ്ങിമരിക്കാന്‍ ശ്രമിച്ചുവെങ്കിലും ഉപയോഗിച്ച മുണ്ട് പൊട്ടി നെഞ്ചടിച്ച് താഴെ വീഴുകയായിരുന്നുവെന്നും ജോണി ഇവരോട് വെളിപ്പെടുത്തിയിട്ടുണ്ട്.
ജോണിയെ കണ്ടുപിടിക്കാനായി പോലീസിനൊപ്പം നാട്ടിലെ മധുരിമ യൂത്ത് ക്ലബിലെ യുവാക്കളും കൂടിയിരുന്നു. ഇവരാണ് ജോണിയെ ഇഞ്ചിക്കുഴി ഭാഗത്ത് നിന്നും കണ്ടെത്തിയത്. ഇവിടെയുള്ള മോട്ടോര്‍ ഷെഡിനടത്തുള്ള ഇല്ലിക്കാട്ടിനടുത്ത് വെച്ചാണ് ഇവര്‍ ജോണിയെ കണ്ടത്. ഈ സമയം ജോണി പൂര്‍ണമായും അവശനായി കാണപ്പെട്ടിരുന്നുവെന്നും മുള്ളുകൊണ്ട് ദേഹത്തിന്റെ പല ഭാഗത്ത് നിന്നും മുറിവുണ്ടായിരുന്നതായും യുവാക്കള്‍ വെളിപ്പെടുത്തി.





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?