ഇന്ത്യന്‍ ജനാധിപത്യം അസ്തമന ദിശയിലേക്കോ? ഇന്ത്യന്‍ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യുന്നതിനെ തടയാന്‍ മതേതര കക്ഷികള്‍ക്ക് ചെയ്യാനുള്ളത്
ശഫീഖ് ദേലംപാടി
(www.kvartha.com 14.03.2018) ഭരണവും അധികാരവുമാണ് രാഷ്ട്രീയത്തിന്റെ പരമപ്രധാന ആകര്‍ശണീയത. ഭരണതുടര്‍ച്ചക്ക് വേണ്ടിയും പിടിച്ചെടുക്കുന്നതിന് വേണ്ടിയും എന്ത് കോപ്രായങ്ങളും കാട്ടിക്കൂട്ടുന്നതിന് വേണ്ടി അധികാരികള്‍ കളത്തിലിറങ്ങുന്നു. ഇന്ത്യ എന്ന മഹത്തായ രാഷ്ട്രത്തിന് ഒരു ഭരണഘടനയുണ്ട്. സ്വാതന്ത്രാനന്തര രാഷ്ട്രത്തിലെ നേതാക്കള്‍ മുന്നോട്ട് വെച്ച ജനാധിപത്യ മതേതരത്വ ഭരണഘടനയാണത്. ആര് രാജ്യം ഭരിച്ചാലും നടപ്പില്‍ വരുത്തേണ്ട തത്വമാണ് ഈ ആര്‍ട്ടിക്കല്‍സ്.
എന്നാല്‍ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യവും രാജ്യത്തിന്റെ മുന്നോട്ടുള്ള ഗമനവും ചോദ്യം ചെയ്യപ്പെട്ട് കൊണ്ടിരിക്കുകയാണ്. വര്‍ഗ്ഗീയ ഫാസിസത്തിന്റെ ചുടുകാറ്റുകള്‍ രാജ്യം മുഴുക്കെ അടിച്ച് വീശിക്കൊണ്ടിരിക്കുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവുമെല്ലാം അതിന്റെ അസ്തമന ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ വ്യത്യസ്ത മതസ്ഥര്‍ക്കിടയിലും ജാതിക്കാര്‍ക്കുമിടയിലിറങ്ങി മതവികാരവും ജാതീയതയും ഇളക്കിമറിച്ച് വളര്‍ന്ന് വരുന്ന വര്‍ഗീയ ഭരണകൂടത്തിന്റെ മുമ്പില്‍ ആറുപതിറ്റാണ്ട് കാലം രാജ്യം ഭരിച്ച കോണ്‍ഗ്രസ് പാര്‍ട്ടി പത്തി മടക്കിയപ്പോള്‍ മതനിരപേക്ഷകര്‍ക്ക് പ്രതീക്ഷ ഇടതുപക്ഷമുന്നണിയായിരുന്നു. അവരുടെ വളര്‍ച്ചയാണ് പ്രതീക്ഷിച്ചത്.
ഇക്കഴിഞ്ഞ ബംഗാള്‍, ത്രിപുര, തെരഞ്ഞെടുപ്പ് ഫലത്തിലും കേരളത്തിന്റെ പുതിയ കാല രാഷ്ട്രീയ സാഹചര്യവുമെല്ലാം ആ പ്രതീക്ഷക്ക് വലിയ വിള്ളല്‍ വീഴ്ത്തിയിരിക്കുകയാണ്. കാല്‍ നൂറ്റാണ്ടിലധികം കാലം ഇടതു മുന്നണി ഭരണം നടത്തിയപ്പോള്‍ അവരുടെ വേര് ഭദ്രമാണെന്ന് നാം ധരിച്ചിരുന്നു. എന്നാല്‍ ഈ ദൈര്‍ഘ്യമേറിയ കാലയളവില്‍ ആ സംസ്ഥാനത്തെ ജനങ്ങളുടെ ഹൃദയം കവര്‍ന്നെടുക്കുന്നതില്‍ ഇടതു മുന്നണി പരാജിതരാണെന്ന് മനസിലാക്കിയത് അവസാനത്തെ തിരഞ്ഞെടുപ്പ് ഫലത്തിലൂടെയാണ്.
ഇടതു പക്ഷം ബംഗാളില്‍ കീഴടങ്ങിയത് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനോടാണെന്ന ആശ്വാസം നമുക്കുണ്ടായിരുന്നു. എന്നിരുന്നാലും മമതയെന്ന മധ്യവര്‍ഗ്ഗ വലത് പക്ഷത്തിന്റെ ആശാകേന്ദ്രത്തെ സമീപ ഭാവിയില്‍ മറികടക്കാന്‍ തീവ്ര വലത് പക്ഷ ശക്തികള്‍ക്കായേക്കും. ത്രിപുരയില്‍ മണിക്ക് സര്‍ക്കാരിന്റെ അടിത്തറ ഇളകിയ തിരഞ്ഞെടുപ്പാണ് ഏറ്റവും ഒടുവില്‍ അരങ്ങേറിയത്. ദാരിദ്ര്യം പരസ്പരം കൈമാറി ഭരണം നടത്തിയ മണിക്കിന്റെ മുന്നില്‍ ആയിരം കോടിയുടെ പാക്കേജുമായി മോഡി വന്നപ്പോള്‍ എല്ലാം കീഴടങ്ങുകയായിരുന്നു.
ഇടതു പക്ഷത്തിന്റെ ഏക ആശ്രയമായ കേരളത്തിലും അവര്‍ നടത്തിവരുന്ന അക്രമ രാഷ്ട്രീയവും അഴിമതിയും അവരുടെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുകയാണ്. ഇവിടെയും മതവികാരം വൃണപ്പെടുത്തി അധികാരം നേടാനുള്ള മട്ടിലാണ് അമിത് ഷായും സംഘവും. ഇവിടെയാണ് മതേതര കക്ഷികള്‍ സഖ്യം ചേരേണ്ടത്. ഇന്ത്യന്‍ ജനാധിപത്യത്തെ ഭംഗിയായി ഹൈജാക്ക് ചെയ്തുകൊണ്ട് അതിന്റെ ശോഭകെടുത്തി പതിയെ പതിയെ ഏകാധിപത്യത്തിലേക്കും അതുവഴി മതതീവ്രതയുടെ മുഖാവരണമണിഞ്ഞ് ഫാസിസത്തിലേക്കും ഇന്ത്യയെ എത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ നമുക്ക് ചില ദൗത്യമുണ്ട്.
മതേതര കക്ഷികള്‍ ഒരുമിച്ച് പോരാടേണ്ടതുണ്ട്. ഇതിന് മമതയും പിണറായിയും സിദ്ധരാമയ്യയും കെജ്രിവാളും പളിനിസ്വാമിയുമെല്ലാം ഒരുതണലില്‍ ഒത്തുകൂടണം. 2019 ല്‍ വരുന്ന തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇത്തരം ഒരു ഏകീകരണം നടന്നില്ലെങ്കില്‍ നമ്മള്‍ വരുത്തിവെച്ച ദുരന്തം ഏല്‍ക്കേണ്ടിവരും. ഇത് തിരിച്ചറിഞ്ഞ് മുന്നോട്ട് നീങ്ങണം. അതിന് നമുക്ക് ഒരുമിക്കാം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലനില്‍പിന് വേണ്ടി...ഏകാധിപത്യത്തെ ഉന്മൂലനം ചെയ്യാന്‍...
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Article, India, Politics, Trending, Shafeeque Delampady, Indian Democracy going to end?, Article
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment