കോണ്‍ഗ്രസ് എംപി രേണുക ചൗധരിക്ക് 'അസാധാരണ ഉപദേശ'വുമായി വെങ്കയ്യ നായിഡു; ശരീരഭാരം കുറച്ച് പാര്‍ട്ടിയുടെ ഭാരം കൂട്ടാന്‍ ശ്രമിക്കണം
ന്യൂഡല്‍ഹി: (www.kvartha.com 29.03.2018) രാജ്യസഭയില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന കോണ്‍ഗ്രസ് എം.പി രേണുകാ ചൗധരിക്ക് അസാധാരണ ഉപദേശവുമായി രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ശരീരഭാരം കുറച്ച് കോണ്‍ഗ്രസിന്റെ ഭാരം കൂട്ടാന്‍ ശ്രമിക്കണമെന്നായിരുന്നു ഉപരാഷ്ട്രപതിയുടെ ഉപദേശം. കാലാവധി പൂര്‍ത്തിയാക്കിയ അംഗങ്ങള്‍ക്ക് ബുധനാഴ്ച നല്‍കിയ യാത്രയയപ്പ് ചടങ്ങിലാണ് രേണുകാ ചൗധരിക്ക് രാജ്യസഭാ അധ്യക്ഷന്റെ സൗജന്യ ഉപദേശം ലഭിച്ചത്.
സഭയില്‍ തന്റെ വിടവാങ്ങല്‍ പ്രസംഗം നടത്തുകയായിരുന്നു അറുപത്തിമൂന്നുകാരിയായ രേണുക ചൗധരി. പ്രസംഗത്തിനിടെ തന്റെ ശരീരഭാരത്തെക്കുറിച്ചും അവര്‍ പരാമര്‍ശിച്ചു. ഞാന്‍ ഇത്രയും തടി വയ്ക്കുന്നതിന് മുമ്പ് തന്നെ വെങ്കയ്യ നായിഡുവിന് എന്നെ അറിയാം. എന്റെ വണ്ണത്തെ കുറിച്ച് പലര്‍ക്കും ആശങ്കയുണ്ട്. പൊതുപ്രവര്‍ത്തനത്തിന് ഈ തടി കുറയ്‌ക്കേണ്ടതുണ്ട് എന്ന് രേണുക പറഞ്ഞു.
ഇതിന് പിന്നാലെയായിരുന്നു നര്‍മത്തിലും എന്നാല്‍ കോണ്‍ഗ്രസിനെ കുത്തിയുമുള്ള വെങ്കയ്യ നായിഡുവിന്റെ കമന്റ്. രേണുകാ, നിങ്ങള്‍ തടി കുറയ്ക്കണമെന്നാണ് എന്റെ ചെറിയ ഉപദേശം. ഒപ്പം പാര്‍ട്ടിയുടെ ഭാരം കൂട്ടാനും ശ്രദ്ധിക്കണം. കോണ്‍ഗ്രസ് എം.പിമാരുടെ അംഗബലം സൂചിപ്പിച്ച് നായിഡു പറഞ്ഞു. എന്നാല്‍ ഇതിന് ഉടനടി തന്നെ രേണുക മറുപടി നല്‍കുകയും ചെയ്തു. കോണ്‍ഗ്രസിന് ഇപ്പോള്‍ കുഴപ്പമൊന്നുമില്ലെന്നായിരുന്നു രേണുകയുടെ മറുപടി. രേണുകയുടേയും നായിഡുവിന്റേയും ആരോഗ്യകരമായ ഏറ്റുമുട്ടല്‍ മറ്റ് അംഗങ്ങള്‍ നല്ലപോലെ ആസ്വദിക്കുകയും ചെയ്തു.
രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് 2007ല്‍ പത്രിക നല്‍കിയ എന്‍ഡിഎ സ്ഥാനാര്‍ഥി നജ്മ ഹെപ്ത്തുള്ളയ്ക്ക് എതിരെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒരുമിച്ച് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് തന്റെ പ്രവര്‍ത്തനകാലത്തെ ഭാഗ്യമാണെന്നും അവര്‍ പറഞ്ഞു. 'അത് ഒരുപാടു പ്രശ്‌നങ്ങള്‍ പരിഹരിച്ചേനെ' എന്നായിരുന്നു വെങ്കയ്യയുടെ പെട്ടെന്നുള്ള പ്രതികരണം. യുപിഎ- ഇടതുപക്ഷ സ്ഥാനാര്‍ഥി ഹമീദ് അന്‍സാരിയാണ് അന്ന് ഉപരാഷ്ട്രപതിയായത്. രേണുകയുമായി മാത്രമല്ല, സഭയില്‍നിന്ന് വിട്ടുപിരിയുന്ന എല്ലാവരോടും വെങ്കയ്യ നര്‍മം പങ്കിട്ടു.
നേരത്തെ, രേണുക ചൗധരിയുടെ ചിരിയെ രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പരിഹാസിച്ചതു വിവാദമായിരുന്നു. ഇതിനുപിന്നാലെയാണു 'ഭാരം കുറയ്ക്കൂ' എന്ന് ഉപരാഷ്ട്രപതിയുടെ ഉപദേശവും. എന്നാല്‍, വെങ്കയ്യയുടെ ഉപദേശത്തെ തമാശയായാണ് അംഗങ്ങള്‍ എടുത്തത്.
1998ല്‍ ആഭ്യന്തരമന്ത്രി എല്‍.കെ. അദ്വാനിയുടെ ആശയമായിരുന്നു ആധാറിന്റേതെന്നു പ്രധാനമന്ത്രി പറഞ്ഞപ്പോഴായിരുന്നു രേണുക പരിഹസിച്ച് ഉച്ചത്തില്‍ ചിരിച്ചത്. ഇതു വെങ്കയ്യ നായിഡുവിന് ഇഷ്ടപ്പെട്ടില്ല: എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ പോയി ഡോക്ടറെ കാണാനായിരുന്നു ഉപദേശം. രേണുകയെ നിയന്ത്രിക്കേണ്ടെന്നും രാമായണം പരമ്പരയ്ക്കുശേഷം ഇതുപോലെയുള്ള 'അട്ടഹാസം' കേള്‍ക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ലെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം.

Keywords: 'Lose Weight...": Congress's Renuka Chowdhury Kilo-Shamed By Venkaiah Naidu,New Delhi, News, Politics, Trending, Rajya Sabha, Congress, National.
Powered by Info News For You

Comments
Post a Comment