എ ആര്‍ ക്യാംപിലെ സിവില്‍ പോലീസ് ഓഫീസര്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍
തിരുവനന്തപുരം: (www.kvartha.com 05.03.2018) തിരുവനന്തപുരം എ ആര്‍ ക്യാംപിലെ സിവില്‍ പോലീസ് ഓഫീസര്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍. നന്ദാവനം എ.ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറും പോലീസ് ഡ്രാമാ ട്രൂപ്പില്‍ അംഗവുമായ ആര്യനാട് കൂട്ടായണിമൂട് കാട്ടുവീട്ടില്‍ തീര്‍ത്ഥം വീട്ടില്‍ പൊന്നപ്പന്‍ ആചാരിയുടെ മകന്‍ വിജയകുമാറിനെ (38) ആണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ അനക്കമില്ലാതെ കിടക്കുന്നത് കണ്ട വീട്ടുകാര്‍ വിജയകുമാറിനെ ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദ്രോഗമാകാം മരണകാരണമെന്നാണ് സംശയിക്കുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി നെടുമങ്ങാട് ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രേവതിയാണ് ഭാര്യ. ആര്യനാട് പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)തിങ്കളാഴ്ച രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ അനക്കമില്ലാതെ കിടക്കുന്നത് കണ്ട വീട്ടുകാര്‍ വിജയകുമാറിനെ ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദ്രോഗമാകാം മരണകാരണമെന്നാണ് സംശയിക്കുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി നെടുമങ്ങാട് ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രേവതിയാണ് ഭാര്യ. ആര്യനാട് പോലീസ് കേസെടുത്തു.
Keywords: Thiruvananthapuram, Kerala, News, Death, Obituary, Police, Case, Police officer found dead in house.
Powered by Info News For You

Comments
Post a Comment