നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ ഹര്‍ജി
കൊച്ചി: (www.kvartha.com 11.03.2018) കൊച്ചിയില്‍ ഓടുന്ന കാറില്‍ യുവനടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ നിറുത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പ്രതിയെന്ന നിലയിലുള്ള അവകാശങ്ങള്‍ പരിഗണിക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. കേസ് തിങ്കളാഴ്ച കോടതി പരിഗണിക്കും.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ബുധനാഴ്ച കേസിന്റെ വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെയാണ് വിചാരണ നിറുത്തി വയ്ക്കണമെന്ന ആവശ്യവുമായി ദിലീപ് കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിലെ എല്ലാ പ്രതികളും ബുധനാഴ്ച ഹാജരാകണമെന്ന് നേരത്തെ കോടതി നിര്‍ദേശിച്ചിരുന്നു. അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍ നിന്നാണു കേസ് വിചാരണയ്ക്കായി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്കു മാറ്റിയത്.
ഇതോടുകൂടി ദിലീപിന്റെ രണ്ട് ഹര്‍ജികളാണ് കോടതിയിക്ക് മുന്നില്‍ എത്തുന്നത്. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പോലീസിന്റെ പക്കലുള്ള പെന്‍ഡ്രൈവ്, ദൃശ്യങ്ങളുടെ എഴുതി തയ്യാറാക്കിയ വിവരങ്ങള്‍ എന്നിവ ലഭിക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയും ദിലീപ് നല്‍കിയിട്ടുണ്ട്. പ്രതിക്ക് നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ അങ്കമാലി കോടതി പരിഗണിച്ചില്ലെന്ന് ഉന്നയിച്ചായിരുന്നു ഹര്‍ജി. ഇതിനു പിന്നാലെയാണ് വിചാരണ ഇപ്പോള്‍ തുടങ്ങരുതെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
യുവനടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ കേസിലെ മുഖ്യപ്രതി നടന്‍ ദിലീപിനു കൈമാറാനാവില്ലെന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ഈ ദൃശ്യങ്ങള്‍ പ്രതിക്കു ലഭിക്കുന്നതു നടിയുടെ സുരക്ഷയെ ബാധിക്കുമെന്നതിനാല്‍ നല്‍കാനാവില്ലെന്ന പ്രോസിക്യൂഷന്‍ നിലപാട് അംഗീകരിച്ച കോടതി ദിലീപിന്റെ ഹര്‍ജി അന്ന് തള്ളുകയും ചെയ്തു.
നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ദൃശ്യത്തിനൊപ്പമുള്ള സ്ത്രീശബ്ദം സംശയകരമാണെന്നുമാണു ദിലീപിന്റെ വാദം. വിചാരണയ്ക്കു മുന്‍പ് എല്ലാ തെളിവുകളും ലഭിക്കാന്‍ പ്രതിക്ക് അവകാശമുണ്ടെന്നും കാണിച്ചായിരുന്നു ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു ഹര്‍ജി നല്‍കിയത്. കേസിലെ മറ്റു രേഖകളും സിസിടിവി ദൃശ്യങ്ങളും പരിശോധനാ ഫലങ്ങളും ഫോണ്‍ വിവരങ്ങളും പ്രതികള്‍ക്കു നല്‍കിയിരുന്നു.
2017 ഫെബ്രുവരി 17 നു രാത്രിയാണു തൃശൂരിലെ ഷൂട്ടിങ് സ്ഥലത്തുനിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നടി ഉപദ്രവിക്കപ്പെട്ടത്. കേസില്‍ നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കി പോലീസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചതോടെയാണു വിചാരണയ്ക്ക് അവസരം ഒരുങ്ങിയത്.
പ്രതികള്‍ക്കെതിരെ കൂട്ടമാനഭംഗം, ഗൂഢാലോചന എന്നിവ ഉള്‍പ്പെട്ട ഗുരുതരമായ വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്. എട്ടാം പ്രതി ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍, സുഹൃത്തും സംവിധായകനുമായ നാദിര്‍ഷ, മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാരിയര്‍ ഉള്‍പ്പെടെ 355 സാക്ഷികളുണ്ട്. 413 രേഖകളും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. കുറ്റപത്രത്തിനൊപ്പം 33 പേരുടെ രഹസ്യമൊഴിയും സമര്‍പ്പിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Dileep wants to delay trial in actress attack case, moves HC, Kochi, News, Trending, High Court of Kerala, Cinema, Entertainment, Kerala.

Powered by Info News For You

Comments
Post a Comment