മദോന്മത്തനായാല്‍ എല്ലാം മറക്കുന്നു
കൂക്കാനം റഹ് മാന്‍
(www.kvartha.com 07.03.2018) 'എന്താ മോളേ? മോള് എവിടെയാ പഠിക്കുന്നത്?'. ഞാന്‍ അവളുടെ ചുമലില്‍ തട്ടി സ്‌നേഹത്തോടെ ചോദിച്ചു. മാലതിയുടെ(യഥാര്‍ത്ഥ പേരല്ല) കണ്ണ് നിറയുന്നത് ഞാന്‍ കണ്ടു. മുഖത്ത് സന്തോഷം സ്ഫുരിക്കുന്നുമുണ്ട്. അവള്‍ പറഞ്ഞു. 'സാറെ ഇതേവരെ എന്റെ അച്ഛന്‍ ഇങ്ങനെ ചുമലില്‍ കൈവെച്ച് മോളേ എന്ന് വിളിച്ചിട്ടുണ്ടാവില്ല. സാറിന്റെ സ്‌നേഹത്തോടെയുളള ഈ വിളി എനിക്ക് ആശ്വാസം ഉണ്ടാക്കി. ഇങ്ങനെയുളള ഒരു വിളി കേള്‍ക്കാന്‍ ഞാന്‍ കൊതിക്കുകയായിരുന്നു'. കുറേ പ്രശ്‌നങ്ങളുമായാണ് അവള്‍ വന്നത്. പതിനൊന്നാം ക്ലാസ്സുകാരിയാണ് മാലതി. അവള്‍ ഹോസ്റ്റലില്‍ നിന്നാണ് പഠിക്കുന്നത്. പക്ഷെ കഴിഞ്ഞ ഓണം വെക്കേഷന് നാട്ടില്‍ വന്ന ശേഷം തിരിച്ചു പോയില്ല. കാണാന്‍ നല്ല മുഖകാന്തിയുളള പെണ്‍കുട്ടിയാണ്. ഉയര്‍ന്ന ജാതിശ്രേണിയില്‍ പിറവിയെടുത്ത കുട്ടി. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത പല കാര്യങ്ങളും അനുഭവിക്കുകയും സാക്ഷിയാവുകയും ചെയ്യേണ്ടി വന്നവള്‍.
ഇപ്പോള്‍ എല്ലാവരോടും അവള്‍ക്ക് വെറുപ്പാണ്. എല്ലാവരോടും ദേഷ്യത്തോടെ മാത്രമേ സംസാരിക്കൂ. അതിനിടയാക്കിയ കുറേ സംഭവങ്ങളുണ്ട്. അവള്‍ അമ്മയുടെ കൂടെയാണ് എന്റടുത്ത് വന്നത്. അവര്‍ പരസ്പരം സംസാരിക്കുകപോലും ചെയ്യുന്നില്ല. അമ്മയുടെ ചോദ്യത്തിന് മറുപടിയൊന്നും പറയാതെ മുഖം വീര്‍പ്പിച്ചിരിക്കുന്ന കാഴ്ചയാണ് കണ്ടത്. പക്ഷേ എന്റെ അടുത്തെത്തിയപ്പോള്‍ ആദ്യം കണ്ട മുഖഭാവം മാറി. എന്റെ സ്‌നേഹമസൃണമായ വിളിയില്‍ അവള്‍ ആകെ മയപ്പെട്ടുവന്നു. എന്റെ ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി തന്നു. അതും ചിരിച്ചുകൊണ്ടു തന്നെ. അവള്‍ തുറന്നു പറയുന്നതിങ്ങനെ. 'ഞാന്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്കൊക്കെ കാരണം ഇതാ ഈ ഇരിക്കുന്ന അമ്മയും എന്റെ അച്ഛനുമാണ്. അച്ഛന്‍ എന്നും മദ്യലഹരിയിലാണ് . മുഴുക്കുടിയന്‍. ഞങ്ങളെ ശ്രദ്ധിക്കില്ല. ഞാനും ഹൈസ്‌ക്കൂളില്‍ പഠിക്കുന്ന അനിയനുമുണ്ട്. ഭക്ഷണം, വസ്ത്രം, പഠന ഉപകരണങ്ങള്‍ ഇത്യാദികാര്യങ്ങളിലൊന്നും അങ്ങേര്‍ ഒരുത്തരവാദിത്തവും കാണിക്കുന്നില്ല. ഞാന്‍ ഒരു കൃസ്ത്യന്‍ മദേര്‍സ് നടത്തുന്ന ഹോസ്റ്റലില്‍ നിന്നാണ് പഠിക്കുന്നത്. സൗജന്യമായി എല്ലാം കിട്ടും. പക്ഷേ ആ ഹോസ്റ്റലില്‍ എന്നെക്കൊണ്ട് കഠിനമായി പണിയെടുപ്പിക്കും. ചിലപ്പോള്‍ മര്‍ദനവും സഹിക്കേണ്ടി വന്നിട്ടുണ്ട്. എന്റെ അച്ഛന്‍ പണിക്ക് പോകും. കൂലിയായി കിട്ടുന്നത് മുഴുവന്‍ കുടിച്ച് തീര്‍ക്കും. അച്ഛന്‍ നല്ലവനായിരുന്നെങ്കില്‍ ഞാനിങ്ങനെ പ്രയാസപ്പെടേണ്ടി വരില്ലായിരുന്നു. അമ്മ മാനസികവിഭ്രാന്തി കാണിക്കുന്ന വ്യക്തിയാണ്. അച്ഛന്‍ കാരണം അങ്ങനെയായി പോയതാണ്. പാവം കഠിനമായി ജോലി ചെയ്തിട്ടാണ് കഞ്ഞികുടിക്കാനുളള വക കണ്ടെത്തിയിരുന്നത്. ഇപ്പോ അതിനും വയ്യാണ്ടായി.
സന്ധ്യ മയങ്ങിയാല്‍ വീട്ടിലേക്ക് മദ്യപന്മാരായ കൂട്ടുകാരുമൊത്ത് അച്ഛന്‍ വരും. കുടിയും കൂത്തുമായി വരാന്തയില്‍ അവരുടെ വിളയാട്ടമായിരിക്കും. അച്ഛന്‍ കുടിച്ചു പൂസായി അവിടെ വീണു കിടന്നിട്ടുണ്ടാവും. കൂട്ടുകൂടി കുടിച്ചവന്മാരെ അമ്മയുടെ അടുത്തേക്ക് പറഞ്ഞയക്കാന്‍ വരെ മടികാണിക്കാത്തവനാണ് എന്റെ അച്ഛന്‍. അമ്മയുടെ വിഭ്രാന്തിക്കും കാരണം ഇതൊക്കെയായിരിക്കാം'. ഇക്കാര്യങ്ങളൊക്കെ അമ്മയുടെ മുന്നില്‍ വെച്ചാണ് കുട്ടി പറയുന്നത്. അമ്മ ഇടയ്ക്കു കയറി പറഞ്ഞു. 'എന്റെ മോള് പ്രായപൂര്‍ത്തിയായവളാണ്. അവളെയും സ്വസ്ഥമായി ജീവിക്കാന്‍ അയാള്‍ അനുവദിക്കുമെന്ന് തോന്നുന്നില്ല. അവളെ വീട്ടില്‍നിന്ന് രക്ഷപ്പെടുത്തിയേ തീരൂ. പഠിച്ച് ഒരു വഴിക്ക് അവള്‍ എത്തിയിട്ട് കണ്ണടയ്ക്കണമെന്നേ എനിക്ക് മോഹമുളളു'. നിസ്സഹായതയില്‍ കഴിയുന്ന ആ അമ്മയുടെ ഹൃദയവേദന എന്നില്‍ അങ്കലാപ്പുണ്ടാക്കി. അമ്മയെ മാറ്റി നിര്‍ത്തി അവളോട് ഞാന്‍ കാര്യങ്ങള്‍ ആരാഞ്ഞു. ഞാന്‍ താമസിക്കുന്ന ഹോസ്റ്റലില്‍ കുട്ടികളെ കോളജിലേക്കും മറ്റും കൊണ്ടുപോകാന്‍ ബസ്സുണ്ട്. ആ ബസ്സ് ഡ്രൈവര്‍ക്ക് എന്നെ ഇഷ്ടമാണെന്ന് അയാള്‍ പറഞ്ഞു. കണ്ടാല്‍ പാവം മനുഷ്യനാണ്. വീട്ടില്‍ അയാളും അമ്മയും മാത്രമേയുളളു. കഴിഞ്ഞ രണ്ടുമാസമായി അയാള്‍ എന്നെ പിന്തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. എന്റെ നിസ്സഹായതയെല്ലാം അയാളുമായി പങ്കിട്ടിരുന്നു. എനിക്ക് പതിനാറ് വയസ്സ് പൂര്‍ത്തിയായതേയുളളൂ. വിവാഹത്തെക്കുറിച്ച് ചിന്തിക്കാന്‍ ആയിട്ടില്ല. 'ഡ്രൈവറായ ബിജു ഏട്ടനെ വിശ്വസിക്കാന്‍ പറ്റുമോ?. വെറുതെ എന്നെ ചൂഷണം ചെയ്യാനുളള ഒരു വിദ്യ കാണിക്കുകയാണോ?. അദ്ദേഹവും ഒരു ശല്യമായി മാറിയിരിക്കുകയാണ്.
രക്ഷപ്പെടാന്‍ ഒന്നേ മാര്‍ഗം കണ്ടുളളു. ഹോസ്റ്റല്‍ ജീവിതവും പഠനവും മതിയാക്കി എന്റെ വീടായ നരകത്തിലേക്കുതന്നെ തിരിച്ചുവരല്‍. അതാണെന്റെ ഇപ്പോഴത്തെ അവസ്ഥ...' ഇതൊക്കെ കേട്ടപ്പോള്‍ അവളെ രക്ഷപ്പെടുത്താനുളള മാര്‍ഗം ആലോചിക്കുകയായിരുന്നു ഞാന്‍. അവള്‍ മറച്ചു വെക്കുന്ന ചില പ്രശ്‌നങ്ങള്‍ കൂടിയുണ്ടെന്ന് സംസാരത്തിനിടെ ഞാന്‍ പിടിച്ചെടുത്തു. വീട്ടിലേക്ക് ഒരു ചെറുപ്പക്കാരന്‍ ഇടയ്ക്കിടയ്ക്ക് വരാറുണ്ട്. അവനെക്കുറിച്ച് വിശദമായൊന്നും അവള്‍ പറയുന്നില്ല. അയാള്‍ അച്ഛനുമായി നല്ല അടുപ്പത്തിലാണ്. അച്ഛന് പല സഹായങ്ങളും ചെയ്തുകൊടുത്തിട്ടുണ്ട്. പക്ഷേ മദ്യപാനിയല്ല. ആ തരത്തിലുളള കൂട്ടുകെട്ടൊന്നുമില്ല. അടച്ചുറപ്പില്ലാത്ത വീടാണ് അവളുടേതെന്ന് മനസ്സിലായി. അച്ഛന്റെ ഒപ്പമാണ് ആ ചെറുപ്പക്കാരന്‍ വരാറ്. രാത്രി ഏറെ വൈകിയിട്ടാണെത്തുക. അവന്‍ വരുന്നതും പോകുന്നതുമൊന്നും അമ്മയും മകളും ശ്രദ്ധിക്കാറില്ല. അച്ഛന്റെ കൂടെ വരുന്ന പലരെയുംപോലെയേ അവനെയും കണ്ടുളളു. അവള്‍ പറയുന്നു: 'ഒരു ദിവസം അര്‍ദ്ധരാത്രി കഴിഞ്ഞുകാണും. അവന്‍ എന്റെയടുത്ത് വന്നു. ഞാന്‍ അപ്പുറമിപ്പുറമൊന്നും ചിന്തിച്ചില്ല. അവനെ സന്തോഷത്തോടെ സ്വീകരിക്കുകയാണ് ചെയ്തത്. വരുംവരായ്കളെ കുറിച്ചോര്‍ക്കാന്‍ എനിക്കായില്ല. ജീവിതം വഴിമുട്ടി നില്‍ക്കുകയാണ്. ആ ചെറുപ്പക്കാരന്‍ ആരാണെന്നോ എന്താണെന്നോ അറിയാതെ എന്റെയെല്ലാം അവന് സമര്‍പ്പിച്ചു. അതൊരു തുടക്കമായിരുന്നു. ഇന്നത് പതിവായിത്തീര്‍ന്നു.
ഒരു വിവാഹജീവിതത്തെക്കുറിച്ച് എനിക്ക് സ്വപ്നം കാണാന്‍ പറ്റുന്നില്ല. എന്റെ ജീവിതം നാശത്തിന്റെ വക്കിലാണ്. എന്റെ അച്ഛന്‍ നിമിത്തം ഞാനിങ്ങനെയൊക്കെ ആയിത്തീര്‍ന്നു'. എല്ലാം തുറന്നു പറഞ്ഞ നിഷ്‌ക്കളങ്കയായ മാലതിയെ രക്ഷപ്പെടുത്തിയേ പറ്റൂ. അവള്‍ക്ക് സംഭവിച്ച കൈപ്പിഴകള്‍ അവള്‍ എണ്ണിഎണ്ണി പറഞ്ഞു. കൂട്ടത്തില്‍ ഒന്നുകൂടി സൂചിപ്പിച്ചു. 'സാറെ അമ്മയുടെ അടുത്തും രാത്രിയുടെ മറവില്‍ പാത്തും പതുങ്ങിയും ചിലര്‍ വരാറുണ്ട്'. ഇത് കണ്ടുകൊണ്ടുവളരുന്ന കൗമാരപ്രായത്തിലെത്തിയ പെണ്‍കുട്ടി തെറ്റിലേക്ക് നീങ്ങിയതില്‍ അത്ഭുതപ്പെടാനെന്തിരിക്കുന്നു! സര്‍ക്കാര്‍ മുഖേന നടത്തുന്ന ഏതെങ്കിലും പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മാലതിയെ എത്തിക്കണം. പഠനം തുടരാനുളള അവസരം ലഭ്യമാക്കി കൊടുക്കണം. ജീവിതമാര്‍ഗം കണ്ടെത്താനുളള ഒരു തൊഴില്‍ ലഭ്യമാക്കണം. വന്നുപോയ വീഴ്ചകളില്‍ നിന്ന് കരകയറാനുളള ഊര്‍ജ്ജം അവള്‍ക്ക് പകര്‍ന്നു കൊടുത്തു. അതിനനുസരിച്ച് മുന്നോട്ട് പോകാമെന്ന് അവള്‍ ഉറപ്പുതന്നിട്ടുണ്ട്. ലഹരി വിപത്തുമൂലം തകര്‍ന്നടിയുന്ന എത്രയോ കുടുംബങ്ങളുണ്ട്. ഭാര്യയേയും മകളേയും കാശിനുവേണ്ടി അപഥ സഞ്ചാരത്തിലേക്ക് വലിച്ചിഴക്കുന്ന ഈ അച്ഛനെപ്പോലെയുളള ലഹരിക്കടിമകളായവരെ കരുതലോടെ ശ്രദ്ധിക്കാന്‍ സമൂഹ മനസ്സാക്ഷികളുണര്‍ന്നു പ്രവര്‍ത്തിക്കണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Article, Kookanam-Rahman, Father, Mother, Girl, Drunkard, Forgets everything when drinking alcohol.

Powered by Info News For You

Comments
Post a Comment