ഐഐഐടിഎം-കെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍നിര കമ്പനികളില്‍നിന്ന് പ്ലേസ്‌മെന്റ്, ഇന്റേണ്‍ഷിപ്പ് ഓഫറുകള്‍

തിരുവനന്തപുരം: (www.kvartha.com 15.03.2018) സര്‍ക്കാര്‍ ഐടി ഉന്നതപഠന-ഗവേഷണ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ്- കേരള (ഐഐഐടിഎം-കെ)യിലെ എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍നിര ഐടി കമ്പനികളുടെ ക്യാംപസ് സെലക്ഷനില്‍ ഇന്റേണ്‍ഷിപ്പിനും പ്ലേസ്‌മെന്റിനും റെക്കോര്‍ഡ് ഓഫറുകള്‍. തിരുവനന്തപുരം, കൊച്ചി, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ കേന്ദ്രങ്ങളില്‍ പ്രതിമാസം 30,000 രൂപ വരെ സ്‌റ്റൈപെന്‍ഡ് വാഗ്ദാനമാണ് ലഭിച്ചിരിക്കുന്നത്.

പ്ലേസ്‌മെന്റ് ലഭിച്ചവര്‍ ശമ്പളവും മറ്റാനുകൂല്യങ്ങളും ഉള്‍പ്പെടെ പ്രതിവര്‍ഷം മൂന്നു ലക്ഷം മുതല്‍ എട്ടുലക്ഷത്തിലേറെ രൂപ വരെയുള്ള പാക്കേജുകള്‍ക്ക് അര്‍ഹരായി. ഡാറ്റ അനലിറ്റിക്‌സ്, മെഷീന്‍ ഇന്റലിജന്‍സ്, ജിയോസ്‌പേഷ്യല്‍ അനലിറ്റിക്‌സ്, സൈബര്‍ സെക്യൂരിറ്റി എന്നിവയില്‍ സ്‌പെഷലൈസ് ചെയ്യുന്നവര്‍ക്ക് ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക് എിവിടങ്ങളിലെ കമ്പനികള്‍ക്കു പുറമേ ബഹുരാഷ്ട്ര കമ്പനികളില്‍നിന്നും ഓഫറുകള്‍ നേടാനായി.

Thiruvananthapuram, Kerala, News, Education, IIITM-K students grab internship, placement offers from big cos.

ടിസിഎസ്, ഏണസ്റ്റ് ആന്‍ഡ് യങ്, നോക്കിയ, ജിഇ (ജെഡബ്‌ള്യുടിസി), എബിബി, യുഎസ്ടി ഗ്ലോബല്‍, ടാറ്റ എലിക്‌സി തുടങ്ങിയ വമ്പന്‍മാരാണ് കേരളത്തിന്റെ അഭിമാനമായ ഈ ഐടി സ്ഥാപനത്തില്‍ ക്യാംപസ് സെലക്ഷന് എത്തിയത്. ടെക്‌നോപാര്‍ക്കിലും ഇന്‍ഫോപാര്‍ക്കിലുംനിന്നായി കാല്‍പൈന്‍ ടെക്‌നോളജീസ്, കൊഗ്നികോര്‍, റൂബി സോഫ്റ്റ്‌വെയര്‍, മൊസാന്റ് ടെക്‌നോളജീസ്, സോഷ്യസ് ഇനവേറ്റീവ് ഗ്ലോബല്‍ ബ്രെയ്ന്‍സ്, ടെക്വാന്റേജ്, കോഗ്നബ്, ഏയ്‌റസ് ഡാറ്റ മാര്‍ക്കറ്റിങ്, ക്ലാപ് റിസര്‍ച്ച്, അക്യുബിറ്റ്‌സ് ടെക്‌നോളജീസ്, ലെനോക്‌സ് ഇന്റര്‍നാഷനല്‍ എീ കമ്പനികളും പുറത്തുനിന്ന് ഡാറ്റബീറ്റ്.ഐഒ എ കമ്പനിയുമെത്തി.

ഐടി/ഐടിഇസ്, മെഷീന്‍ ഇന്റലിജന്‍സ്, ഡാറ്റ അനലിറ്റിക്‌സ്, ഡാറ്റ എന്‍ജിനീയറിങ്, സൈബര്‍ സെക്യൂരിറ്റി, ഐഒടി, ക്ലൗഡ്, ടോക്ക്‌ചെയ്ന്‍, സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ്, പ്രോഗ്രാമിങ്, ജിയോസ്‌പേഷല്‍ അനലിറ്റിക്‌സ്, എന്‍എല്‍പി, റോബോട്ടിക്‌സ് പ്രോസസ് ഓട്ടമേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓട്ടമോറ്റീവ് ആന്‍ഡ് ടെക്‌നോളജി എന്നിവയായിരുന്നു സ്‌പെഷലിസ്റ്റ് മേഖലകള്‍.

എംഎസ്‌സി 2019 ബാച്ചും കംപ്യൂട്ടര്‍ സയന്‍സ് എംഫില്‍ 2018 ബാച്ചും ആറും മാസവും മൂന്നു മാസവും നീളുന്ന ഇന്റേഷിപ്പ് അവസരങ്ങള്‍ ക്യാംപസ് സെലക്ഷനിലൂടെ കരസ്ഥമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Education, IIITM-K students grab internship, placement offers from big cos.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?