കലാഭവന്‍ മണിയാണ് ദൈവം.. സ്മരണ കാത്ത് കാരുണ്യവഴിയില്‍ ലോട്ടറിക്കുട്ടന്‍

തൃശൂര്‍:(www.kvartha.com 02/03/2018) അന്തരിച്ച നടന്‍ കലാഭവന്‍ മണിയാണ് ലോട്ടറിക്കുട്ടന്റെ ദൈവം. മണിയോടുള്ള ആരാധനയില്‍ ആ നടന്റെ സ്മരണ നിലനിര്‍ത്താന്‍ ലോട്ടറി വില്പനയിലൂടെ ലഭിക്കുന്ന ചെറിയ വരുമാനത്തില്‍ ഒരു പങ്ക് മാറ്റിവെക്കുകയാണ് തൃശൂര്‍ ചെറുതുരുത്തി സ്വദേശിയായ രാമകൃഷ്ണനെന്ന കുട്ടന്‍ (62).

ലോട്ടറി വില്പനയ്ക്കായി ഉപയോഗിക്കുന്ന തന്റെ ഇരുചക്രവാഹനത്തില്‍ മണിയുടെ ചിത്രം പതിച്ച ഒരു ബോക്സ് സ്ഥാപിച്ചിട്ടുണ്ട് കുട്ടന്‍. മണിയുടെ നാടന്‍ പാട്ടും, സിനിമാ പാട്ടുകളും ഈ പെട്ടിയില്‍ നിന്ന് ഒഴുകി വരും. മണി പാടിയ പാട്ടുകളുമായി ലോട്ടറി വില്പനക്കിറങ്ങുന്ന കുട്ടനെ പരിചിതരും, അപരിചിതരും കൗതുകത്തോടെ നോക്കും. ചിലര്‍ക്ക് ലോട്ടറിയെടുക്കുമ്പോള്‍, മണിപാടിയ ഇഷ്ടഗാനങ്ങള്‍ കേള്‍പ്പിക്കണം. അത്തരക്കാര്‍ അവര്‍ക്ക് കഴിയുന്ന ചെറിയ സഹായ തുട്ടുകള്‍ കുട്ടന്റെ പെട്ടിയിലിടും. ആ തുകയും, തന്റെ വരുമാനത്തിന്റെ ചെറിയൊരു പങ്കും ചേര്‍ത്ത് വെച്ച് തെരുവിലെ വിശപ്പിന്റെ ദൈന്യ മുഖങ്ങളെ തേടി കുട്ടനെത്തും. ഒരു നേരത്തെ അന്നവുമായി.

News, Thrishure, Kerala, Lottery Seller, Kalabhavan Mani, Kalabhavan Mani is God .. Memory of Lottary seller lottary kuttan


ഇനി കിട്ടുന്ന ചെറിയ സംഖ്യകള്‍ സ്വരൂപിച്ച് ഡയാലിസിസ്, കാന്‍സര്‍ രോഗികളെ സഹായിക്കണമെന്ന വലിയ ആഗ്രഹമാണ് കുട്ടന്‍ പങ്ക് വെക്കുന്നത്. നിരാലംബരെ സഹായിക്കാന്‍ മനസ് കാണിച്ച കലാഭവന്‍ മണിയുടെ സ്മരണ നിലനിര്‍ത്താന്‍ തനിക്ക് കഴിയുന്ന സഹായം പാവങ്ങള്‍ക്ക് നല്‍കാന്‍ ശ്രമിക്കുകയാണെന്ന് ഇദ്ദേഹം പറയുന്നു. മണിയുടെ പാട്ടും, ചിത്രവും ലോട്ടറി വില്പനയ്ക്ക് സഹായിക്കുന്നുണ്ട്. ചിത്രീകരണത്തിന് നിളാതീരത്ത് എത്തിയ മണിയെ പലതവണ താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും കുട്ടന്‍ പറയുന്നു. മണിയെ മറക്കാന്‍ കഴിയില്ല. രാവിലെ മണിയുടെ ചിത്രത്തില്‍ മാലയിട്ടും, പ്രാര്‍ത്ഥിച്ചുമാണ് താന്‍ ലോട്ടറിയുമായി റോഡിലിറങ്ങുക.

നാല് ബുക്ക് വിറ്റാല്‍ കുടുംബം നോക്കാനുള്ള വരുമാനം കഷ്ടിച്ച് കിട്ടും. കൂലിപ്പണിയായിരുന്നു ഉപജീവനം. കാല്‍മുട്ടിന് തേയ്മാനം സംഭവിച്ച് പണിയെടുക്കാന്‍ വയ്യാതായ തോടെ ഒരു വര്‍ഷം മുന്‍പാണ് ലോട്ടറി വില്പനക്കിറങ്ങുന്നത്. മണിയുടെ ചിത്രവും, പാട്ടും അകമ്പടി ചേര്‍ത്തു. കാരുണ്യവും - ഇല്ലായ്മയിലും, വല്ലായ്മയിലും കഴിയുന്ന കുട്ടന്‍ ലോട്ടറി യിലൂടെ കോടീശ്വരനാവാനല്ല സ്വപ്നം കാണുന്നത്. പാവങ്ങളെ സഹായിക്കാന്‍ വഴികാണിക്കണമെന്ന പ്രാര്‍ത്ഥന പിന്നെ, തന്നെ ആശയിച്ച് കഴിയുന്ന കുടുംബത്തിന് കഴിഞ്ഞു കൂടാനുള്ള വക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thrishure, Kerala, Lottery Seller, Kalabhavan Mani, Kalabhavan Mani is God ..  Memory of Lottary seller lottary kuttan


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?