രാജ്യസഭ തിരഞ്ഞെടുപ്പ്: ബി എസ് പി എം. പി കൂറുമാറി ബിജെപിക്ക് വോട്ട് ചെയ്തു; യുപിയില്‍ പ്രതീക്ഷ കൈവിടാതെ ബിജെപി
രാജ്യസഭ: (www.kvartha.com 23.03.2018) രാജ്യസഭ തിരഞ്ഞെടുപ്പില്‍ മായാവതിയുടെ ബി എസ് പിയില്‍ നിന്നുള്ള ഒരംഗം കൂറു മാറി ബിജെപിക്ക് വോട്ട് ചെയ്തു. അനില്‍ സിംഗാണ് കൂറുമാറിയ അംഗം. ഏഴ് സംസ്ഥാനങ്ങളിലെ സീറ്റുകളിലേയ്ക്കുള്ള തിരഞ്ഞെടുപ്പാണിപ്പോള്‍ പുരോഗമിക്കുന്നത്. യുപിയില്‍ 10 സീറ്റുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ആകെ 59 സീറ്റുകളിലേയ്ക്കാണ് ഒഴിവുകള്‍ വന്നത്. ഇതില്‍ 33 എം പിമാരെ എതിരില്ലാതെ തിരഞ്ഞെടുത്തു. ബാക്കി 26 സീറ്റുകളിലേയ്ക്കാണിപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 12 സീറ്റുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാല്‍ സഭയില്‍ ഭൂരിപക്ഷം ലഭിക്കാന്‍ പാര്‍ട്ടിക്ക് 245 അംഗങ്ങള്‍ വേണം. നിലവിലുള്ള നാല് സീറ്റുകള്‍ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് കോണ്‍ഗ്രസ്.
യുപി, പശ്ചിമബംഗാള്‍, കര്‍ണാടക, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, കേരള, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ സീറ്റുകളിലേയ്ക്കാണിപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.
യുപിയില്‍ അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി രാജ്യസഭ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ സാധ്യതകളും ബിജെപി പയറ്റുന്നുണ്ട്. ഇപ്പോള്‍ കൂറ് മാറിയ അനില്‍ കുമാര്‍ സിംഗ് കഴിഞ്ഞ ദിവസം മായാവതി സംഘടിപ്പിച്ച അത്താഴ വിരുന്നില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ പിന്നീടിദ്ദേഹം യോഗി ആദിത്യനാഥിന്റെ വസതിയിലെത്തിയിരുന്നു. ഇദ്ദേഹത്തെ ബി എസ് പിക്കൊപ്പം നിലനിര്‍ത്താന്‍ കുടുംബാംഗങ്ങള്‍ ഉടനേ ലഖ്‌നൗവിലേയ്ക്ക് തിരിച്ചുവെങ്കിലും അപ്പോഴേക്കും സമയം വൈകിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Mayawati's party man Anil Kumar Singh has cross-voted for the BJP-backed candidate. The Bahujan Samaj Party (BSP) leader came out and declared, referring to Chief Minister Yogi Adityanath:
Keywords: Rajya Sabha Election, BSP, BJP, Cross vote

Powered by Info News For You

Comments
Post a Comment