ഹക്കീം വധം:പ്രതികളെ ശാസ്ത്രീയ പരിശോധന നടത്താനുള്ള സിബിഐ ഹര്‍ജി കോടതി തള്ളി

പയ്യന്നൂര്‍:(www.kvartha.com 26/03/2018) വിവാദമായ പയ്യന്നൂരിലെ ഹക്കീം വധക്കേസില്‍ സിബിഐ നേരത്തെ അറസ്റ്റ് ചെയ്ത നാല് കുറ്റാരോപിതരെ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കാനുള്ള അനുമതിക്കായി സിബിഐ സംഘം നല്‍കിയ ഹര്‍ജി കോടതി തള്ളി. നാല് പേരേയും നാര്‍ക്കോ അനലൈസിസിന് വിധേയമാക്കാനുള്ള അനുമതി നല്‍കണമെന്ന അപേക്ഷയാണ് കോടതി തള്ളിയത്.

സിബിഐയുടെ അപേക്ഷയില്‍ വാദം കേള്‍ക്കാനായി കഴിഞ്ഞ ഏതാനും മാസങ്ങളിലായി പല പ്രാവശ്യം കോടതി ഹര്‍ജി പരിഗണിച്ചിരുന്നു. എന്നാല്‍ ഈ അവസരങ്ങളില്‍ സിബിഐക്ക് വേണ്ടി വാദിക്കാനുള്ള അഭിഭാഷകന്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ച് സിബിഐയുടെ ഹര്‍ജി തള്ളിയത്.

News, Payyannur, Kannur, Kerala, CBI, Arrest, Court, Murder case, Dead Body,Hakeem murder case: court rejected CBI filed Permission of Forensic test

തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ എന്ത് പരിശോധനക്കും തങ്ങള്‍ തയ്യാറാണെന്ന് അറസ്റ്റിലായവര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് കോടതി ശാസ്ത്രീയ പരിശോധനക്കുള്ള അനുമതി നല്‍കിയിരുന്നതാണ്. എന്നാല്‍ അന്ന് നടത്തിയ പരിശോധനകളില്‍ നാര്‍ക്കോ അനാലൈസിസ് നടത്തിയില്ല. തൊണ്ണൂറ് ദിവസത്തെ കസ്റ്റഡിക്ക് ശേഷം പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയുമായിരുന്നു.

പ്രതികള്‍ സമ്മതിച്ചിട്ടും അന്നൊന്നും നാര്‍ക്കോ അനാലൈസിസിന് ചെയ്യാതെ അറസ്റ്റിലായവര്‍ ജാമ്യത്തിലിറങ്ങി ആറ് മാസങ്ങള്‍ക്ക് ശേഷം വീണ്ടും സിബിഐ ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത് ദുരുദ്ദേശപരമാണെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചുകൊണ്ടാണ് സിബിഐയുടെ ഹര്‍ജി തള്ളിയത്.

2014 ഫെബ്രുവരി 10ന് രാവിലെയാണ് പയ്യന്നൂര്‍ കൊറ്റി ജുമാ മസ്ജിദ് ജീവനക്കാരനും തെക്കേ മമ്പലം സ്വദേശിയുമായ ഹക്കീമിന്റെ മൃതദേഹം കത്തിത്തീരാറായ നിലയില്‍ പള്ളിവളപ്പിലെ മദ്രസക്കരികില്‍ കണ്ടെത്തിയത്. തലേ ദിവസം നടന്ന പള്ളിക്കമ്മിറ്റിയുടെ യോഗത്തില്‍ പങ്കെടുക്കാനായി രാത്രി ഏഴരയോടെ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു ഹക്കീം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Payyannur, Kannur, Kerala, CBI, Arrest, Court, Murder case, Dead Body,Hakeem murder case: court rejected CBI filed Permission of Forensic test


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?