ജാസിമിന്റെ പിതാവ് വിദ്യാഭ്യാസ മന്ത്രിയെ നേരിട്ടുകണ്ട് പരാതി നല്‍കി
കാസര്‍കോട് (www.evisionnews.co): കളനാട് റെയില്‍വെ ട്രാക്കില്‍ ദുരൂഹ സഹചര്യത്തില്‍ മരണപ്പെട്ട ജാസിമിന്റെ പിതാവ് ജാഫര്‍ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രന് കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസില്‍ വെച്ച് നേരിട്ട് പരാതി നല്‍കി. ജില്ലയിലെ വിവിധ പൊതുസ്ഥാപനങ്ങളായ സ്‌കൂള്‍ കേന്ദ്രീകരിച്ച് കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗവും വ്യാപകമായ വില്‍പ്പനയും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജാഫര്‍ പരാതിയില്‍ ആവിശ്യപ്പെട്ടു.
ജാസിം മരിക്കാനിടയായ സംഭവത്തില്‍ കാരണക്കാരായ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനെ നേരിട്ട് വിളിച്ചു നടപടികള്‍ വേഗത്തിലാക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി. കെ.എസ് സാലി കീഴൂര്‍, രിഫായി തിരുവക്കോളി, കബീര്‍ മാങ്ങാട് എന്നിവര്‍ ജാഫറിനൊപ്പമുണ്ടായിരുന്നു.
Powered by Info News For You

Comments
Post a Comment