മോഡി രാജ്യത്തെ നശിപ്പിക്കും; അമിത് ഷായെ നാണം കെടുത്തി വിവര്‍ത്തകന്‍

ദേവനാഗിരി(കര്‍ണാടക): (www.kvartha.com 30.03.2018) കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇപ്രാവശ്യം ബിജെപിക്ക് പിഴവുകള്‍ തന്നെ. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തില്‍ തുടങ്ങിയ പിഴവുകള്‍ തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു. കഴിഞ്ഞ ദിവസം ദേവനാഗിരി ജില്ലയിലെ ചല്‍കെരെയില്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയില്‍ അമിത് ഷായുടെ വിവര്‍ത്തകന് പിഴച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി ദളിതര്‍ക്കും ദരിദ്രര്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കുമായി ഒന്നും ചെയ്തിട്ടില്ല. അദ്ദേഹം രാജ്യത്തെ തകര്‍ക്കും. ദയവായി അദ്ദേഹത്തിന് വോട്ടു നല്‍കൂ എന്നായിരുന്നു വിവര്‍ത്തകനായ പ്രഹ്ലാദ് ജോഷി പറഞ്ഞത്.

National, Amit Shah, BJP, Karnataka

സിദ്ധരാമയ്യ സര്‍ക്കാരിന് കര്‍ണാടകയെ വികസിപ്പിക്കാനാകില്ല. നിങ്ങള്‍ പ്രധാനമന്ത്രി മോഡിയില്‍ വിശ്വാസമര്‍പ്പിക്കൂ, യെദിയൂരപ്പയ്ക്കായി വോട്ടു ചെയ്യൂ. കര്‍ണാടകയെ ഞങ്ങള്‍ രാജ്യത്തെ ഏറ്റവും നല്ല സംസ്ഥാനമാക്കി മാറ്റും എന്നായിരുന്നു അമിത് ഷായുടെ വാക്കുകള്‍.

മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് അമിത് ഷാ യെദിയൂരപ്പയെ അഴിമതിക്കാരനെന്ന് വിളിച്ചത്. അന്ന് അമിത് ഷായ്ക്കായിരുന്നു പിഴച്ചത്.

ഏറ്റവും അഴിമതിക്കാരനായ ആളെ തിരഞ്ഞെടുക്കാനായി മല്‍സരം നടന്നാല്‍ യെദിയൂരപ്പ സര്‍ക്കാര്‍ ഒന്നാമതെത്തുമെന്ന അമിത് ഷായുടെ വാക്കുകള്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തതും രസകരമായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: This is not the first time that Shah was caught in a similarly embarrassing situation. Earlier this week, Shah ended up calling his own man, BS Yeddyurappa (BSY), 'corrupt'.

Keywords: National, Amit Shah, BJP, Karnataka


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?