ഇനി മുതല്‍ നോക്കുകൂലി ഇല്ല: നിയമവിരുദ്ധ പ്രവണതയെന്ന് പിണറായി
തിരുവനന്തപുരം (www.evisionnews.co): നോക്കുകൂലിയും തൊഴില്‍രംഗത്തെ മറ്റു ദുഷ്പ്രവണതകളും അവസാനിപ്പിക്കുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ഇതിനായി ട്രേഡ് യൂണിയനുകളുടെ യോഗം വിളിച്ചുചേര്‍ക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസിനു മറുപടി പറയുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. പിന്നീട് സമൂഹിക മാധ്യമത്തിലെ കുറിപ്പിലൂടെയും അദ്ദേഹം നിലപാട് വിശദീകരിച്ചു.
നോക്കിനില്‍ക്കുന്നവര്‍ കൂലി ചോദിക്കുന്ന സ്ഥിതി ഒരു ട്രേഡ് യൂണിയനും അംഗീകരിക്കുന്നില്ല. എന്നിട്ടും സംസ്ഥാനത്ത് ഈ പ്രവണത നിലനില്‍ക്കുകയാണ്. തൊഴിലാളി സംഘടന തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനുള്ളതാണ്. എന്നാല്‍ ചില പ്രദേശങ്ങളില്‍ പ്രവൃത്തിക്കു തൊഴിലാളികളെ സപ്ലൈ ചെയ്യുന്ന ജോലി സംഘടനകള്‍ ഏറ്റെടുക്കുന്നുണ്ട്. ഇതും അവസാനിപ്പിച്ചേ പറ്റൂ. ഈ നിയമവിരുദ്ധ പ്രവണത ഒരു ട്രേഡ് യൂണിയനും അംഗീകരിക്കുന്നില്ലെന്നും കുറിപ്പില്‍ പറയുന്നു.
Powered by Info News For You

Comments
Post a Comment