ചിരട്ടപ്പാല്‍, ഒട്ടുപാല്‍ ഇറക്കുമതിക്കെതിരെ പ്രത്യക്ഷ സമരവുമായി റബ്ബര്‍ കര്‍ഷകര്‍
കൊച്ചി:(www.kvartha.com 15/03/2018) കേരളത്തിലെ റബര്‍ കൃഷിയ്ക്കു മുഴവനും വന്‍ വിപത്ത് നേരിടുന്നതിനു കാരണമാകുന്ന ചിരട്ടപ്പാല്‍, ഓട്ടുപാല്‍ ഇറക്കുമതിക്കെതിരെ റബര്‍ കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുന്നു. ഷീറ്റ് റബറും ബ്ലോക്ക് റബറും ഇറക്കുമതി വിഫലമായതോടെ നട്ടെല്ലൊടിഞ്ഞ കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്കു വലിയ വിപത്തു കൂടിയാണ് ഇപ്പോള്‍ ഓട്ടുപാലും ചിരട്ടപ്പാലും (കപ്പ്‌ലംപ് ) കൂടി ഇറക്കുമതി ചെയ്യാനുള്ള നീക്കം. ഈ മാസം 23 നു ഇതു സംബന്ധിച്ചു തീരമാനം എടുക്കും.
നിലവില്‍ മോശം ക്വാളിറ്റിയില്‍ വരുന്ന ചിരട്ടപ്പാല്‍ ,ഒട്ടുപാല്‍ ഇറക്കുമതിക്കു ബി.എസ്.ഐ സര്‍ട്ടിഫിക്കറ്റ് ലഭ്യമല്ല. എന്നാല്‍ ചിരട്ടപ്പാലിനെ ബി.എസ്.ഐയുടെ യോഗ്യതാ മാനണ്ഡങ്ങളില്‍ നിന്നും നീക്കം ചെയ്യാനാണ് വന്‍ റബര്‍ ലോബിയുടെ നീക്കം. ഒരു കാലത്ത് റബറിന്റെ പ്രധാന ഉല്‍പ്പാദന കേന്ദ്രമായിരുന്ന ബ്രസീലില്‍ സംഭവിച്ച ദുരന്തമായിരിക്കും വരുവാന്‍ പോകുന്നതതെന്നു റബര്‍ കര്‍ഷക സംരക്ഷണ സമിതി മുന്നറിയിപ്പ് നല്‍കി. റബര്‍ മരങ്ങളെ ബാധിക്കുന്ന ബാക്ടീരിയ രോഗം പടര്‍ന്നു പിടിച്ചതോടെ ബ്രസില്‍ റബര്‍ ഉല്‍പ്പാദന രംഗത്തു നിന്നും തന്നെ അപ്രത്യക്ഷമായി.
വിദേശരാജ്യങ്ങളില്‍ നിന്നും ഒട്ടുപാലും ചിരട്ടപ്പാലും ഇറക്കുമതി ചെയ്യുന്നതോടെ കേരളത്തിലെ റബര്‍ മരങ്ങളിലേക്കും രോഗങ്ങള്‍ ഇറക്കുമതി ചെയ്യപ്പെടാനുള്ള സാഹചര്യമാണ് ഉരിത്തിരിയുക.
കപ്പ് ലംപ് ഇറക്കുമതി ചെയ്യാനുള്ള അനുമതി തേടിക്കൊണ്ടുള്ള റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ അധ്യക്ഷനായുള്ള യോഗത്തിലേക്കു പ്രധാനമന്ത്രിയെയും ക്ഷണിച്ചിട്ടുണ്ട്. കപ്പ് ലംപ് ഇറക്കുമതിയിലൂടെ റബര്‍ കര്‍ഷകര്‍ നേരിടാന്‍ പോകുന്ന വന്‍ ദുരന്തം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനായി ശക്തമായി പ്രക്ഷോഭപരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്ന് റബര്‍ കര്‍ഷക സംരക്ഷണ സമിതി ചെയര്‍മാനും മുന്‍ റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ പി.സി.സിറിയക്ക് ജനറല്‍ കണ്‍വീനര്‍ കെ.പി.ഏലിയാസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Import, Rubber farming, farmers, Farmers starting Protest against rubber scrap importing

Powered by Info News For You

Comments
Post a Comment