കേംബ്രിഡ്ജ് അനലിറ്റിക്ക ഓഫീസില്‍ പാര്‍ട്ടി പോസ്റ്റര്‍; വിളറി വെളുത്ത് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: (www.kvartha.com 29.03.2018) വിവരം ചോര്‍ത്തല്‍ വിവാദത്തില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കി കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഓഫീസ്. ഓഫീസിനുള്ളിലെ ഭിത്തിയില്‍ തൂങ്ങുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചിത്രം പുറത്തുവന്നതോടെയാണിത്. ഇപ്പോള്‍ സസ്‌പെന്‍ഷനിലായ സി ഇ ഒ അലക്‌സാണ്ടര്‍ നിക്‌സിന്റെ ലണ്ടനിലെ ഓഫീസിലെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഇതുവരെ കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തില്‍ ബന്ധമില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു പാര്‍ട്ടി.

കോണ്‍ഗ്രസിന്റെ ഔദ്യോഗീക ചിഹ്നമായ കൈപത്തിയുടെ ചിത്രമാണ് ഓഫീസിലെ ചിത്രത്തിലുള്ളത്. എല്ലാര്‍ക്കും വികസനമെന്ന മുദ്രാവാക്യവും ചിത്രത്തിനൊപ്പമുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഈ ചിത്രം യഥാര്‍ത്ഥമാണോ എന്ന് വ്യക്തമല്ല.

National, Cambridge Analytica, Congress

കേംബ്രിഡ്ജ് അനലിറ്റിക്ക വിഷയത്തില്‍ ബിജെപിയും കോണ്‍ഗ്രസും പരസ്പരം ആക്രമിച്ച് മുന്നേറുന്നതിനിടയിലാണ് പുതിയ സംഭവ വികാസം. അനലിറ്റിക്കയുമായി കോണ്‍ഗ്രസിന് ബന്ധമുണ്ടെന്ന ആരോപിക്കാതെ തെളിവ് ഹാജരാക്കാന്‍ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ബിജെപിയെ വെല്ലുവിളിച്ചിരുന്നു. ധൈര്യമുണ്ടെങ്കില്‍ കേസെടുക്കാനും രണ്‍ദീപ് ആവശ്യപ്പെട്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: Responding to the comments, Congress spokesperson Randeep Surjewala had challenged Prasad to produce evidence that the INC hired Cambridge Analytica (CA). He has also asked him to get an FIR registered.

Keywords: National, Cambridge Analytica, Congress


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?